കൊതിയൂറും വിഭവങ്ങളുമായി ബേസില്‍ ജോസഫിന്റെ ‘ബാച്ച്‌ലേഴ്‌സ് പാചകം’
അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തി നേടിയ പാചകവിദഗ്ധന്‍ ബേസില്‍ ജോസഫിന്റെ പാചകക്കുറിപ്പുകളുടെ സമാഹാരമാണ് ബാച്ച്‌ലേഴ്‌സ് പാചകം. നാട്ടുരുചികളും മറുനാടന്‍ സ്വാദും ഒരുപോലെ ഇഷ്ടപ്പെടുന്ന മലയാളി നാവിന്, വ്യത്യസ്തത നിറഞ്ഞതും കൊതിയൂറുന്നതുമായ അനേകം വിഭവങ്ങളുടെ രുചിക്കൂട്ടുകള്‍ ഈ കൃതിയില്‍ പരിയപ്പെടുത്തുന്നു. പാചകത്തില്‍ തുടക്കക്കാരായവര്‍ക്കും വ്യത്യസ്തതകള്‍ പരീക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ക്കും ഏറെ പ്രയോജനപ്രദമാണ് ബാച്ച്‌ലേഴ്‌സ് പാചകം.
തനി നാടന്‍ വിഭവങ്ങള്‍, നാടന്‍ കറികള്‍, വിശേഷാവസരങ്ങളില്‍ തയ്യാറാക്കാനുള്ള വിഭവങ്ങള്‍, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്തമായ വിഭവങ്ങള്‍, കറിക്കൂട്ടുകള്‍, വിദേശ വിഭവങ്ങള്‍ പ്രധാനമായും ഇറ്റാലിയന്‍, തായ്, ചൈനീസ്, മെക്‌സിക്കന്‍,സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലെ സ്വാദിഷ്ട വിഭവങ്ങളുടെ റെസിപ്പികളും ഒപ്പം പാചകം വളരെ വേഗത്തിലും എളുപ്പത്തിലും ചെയ്യാനുള്ള മാര്‍ഗങ്ങളും ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ബാച്ച്‌ലേഴ്‌സ് പാചകം മലയാളം യുകെ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വീക്കെന്‍ഡ് കുക്കിങ് എന്ന കോളത്തിലൂടെ ബേസില്‍ ജോസഫ് പരിചയപ്പെടുത്തിയ റെസിപ്പികളുടെ സമാഹാരമാണ്.
Comments are closed.