ബാബ്‌റി മസ്ജിദ് ദിനം; ഇടതുപാര്‍ട്ടികള്‍ കരിദിനം ആചരിക്കുന്നു
ബാബ്‌റി മസ്ജിദ് തകര്‍ത്തിട്ട് ഇന്ന് (ഡിസംബര്‍ 6) 25 വര്‍ഷം തികയുന്നു. കര്‍സേവയെന്ന പേരില്‍ സംഘപരിവാറാണ് 16-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച പള്ളി തകര്‍ത്തത്. ഇന്ത്യന്‍ മതേതരത്വത്തിന് കനത്ത ആഘാതമായ പള്ളി പൊളിക്കലിന്റെ 25-ാം വാര്‍ഷികം ഇടതുപക്ഷ പാര്‍ട്ടികള്‍ രാജ്യവ്യാപകമായി കരിദിനമായി ആചരിക്കും.
ബുധനാഴ്ച ഡല്‍ഹിയില്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ മണ്ഡി ഹൗസില്‍നിന്ന് പാര്‍ലമെന്റ് സ്ട്രീറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. കേരളത്തില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ കരിദിനം ആചരിക്കും.
എല്‍ കെ അദ്വാനിയടക്കം പ്രതികളായ കേസില്‍ ഇനിയും അന്തിമ തീര്‍പ്പായിട്ടില്ല. ബാബ്‌റി പള്ളി നിലനിന്ന ഭൂമിയുടെ ഉടമസ്ഥതയെച്ചൊല്ലിയുള്ള തര്‍ക്കമാകട്ടെ സുപ്രീംകോടതിയിലാണ്. 25-ാം വാര്‍ഷികം മുന്‍നിര്‍ത്തി രാജ്യവ്യാപകമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Comments are closed.