ഉള്ളൂർ സ്മാരക സാഹിത്യ അവാർഡ് അസീം താന്നിമൂടിന് സമ്മാനിച്ചു
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അസീം താന്നിമൂടിന്റെ ‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്’ എന്ന കാവ്യസമാഹാരത്തിനാണ് പുരസ്കാരം
ഉള്ളൂർ സ്മാരക സാഹിത്യ അവാർഡ് കവി അസീം താന്നിമൂടിന് സാംസ്കാരിക മന്ത്രി വി എൻ വാസവൻ സമ്മാനിച്ചു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അസീം താന്നിമൂടിന്റെ ‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്’ എന്ന കാവ്യസമാഹാരത്തിനാണ് പുരസ്കാരം. മലയാള സാഹിത്യത്തിലും സാംസ്കാരിക രംഗത്തും അതുല്യമായ സംഭാവനകൾ നൽകിയ പ്രതിഭകളിൽ ഒരാളാണ് മഹാകവി ഉള്ളൂരെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. വിദ്യാർത്ഥികൾക്കായി നടത്തിയ സാഹിത്യ മത്സരങ്ങളിലെ വിജയികൾക്ക് മന്ത്രി വി.ശിവൻകുട്ടി പുരസ്കാരം നൽകി.
തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. ബാങ്ക് പ്രസിഡന്റ് പ്രൊഫ.വി.എൻ.മുരളി, ഭരണ സമിതി അംഗങ്ങളായ കെ.ശ്രീകണ്ഠൻ, വി. സുരേന്ദ്രൻ, ജി.എസ്. രശ്മി, വൈസ് പ്രസിഡന്റ് എൽ.എസ്. സാജു, ജോയിന്റ് രജിസ്ട്രാർ ജനറൽ ഇ. നിസാമുദ്ദീൻ, ഡെപ്യൂട്ടി രജിസ്ട്രാർ എ.ഷെരീഫ്,അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ സുരേഷ് കുമാർ, സെക്രട്ടറി ഇൻ ചാർജ് ഐ.സ്നേഹലത എന്നിവർ പങ്കെടുത്തു.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.