അരുന്ധതി റോയിയുടെ ഏറ്റവും പുതിയ പുസ്തകം ‘ആസാദി’; പ്രീബുക്കിങ് ആരംഭിച്ചു

അടിച്ചമര്‍ത്തലുകളുടെ ലോകത്തില്‍ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥതലങ്ങളെക്കുറിച്ച് പുതുക്കിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന സ്‌ഫോടനാത്മകമായ എഴുത്ത്,
ലോകം കാതോർക്കുന്ന അനുഗൃഹീത സാഹിത്യകാരിയും സാമൂഹ്യപ്രവർത്തകയുമായ അരുന്ധതി റോയിയുടെ ഏറ്റവും പുതിയ പുസ്തകം ‘ആസാദി’ (മലയാള പരിഭാഷ) ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം. പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് അരുന്ധതി റോയിയുടെ കൈയ്യൊപ്പോടു കൂടിയ കോപ്പികള്‍ സ്വന്തമാക്കാം.
ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴിയും, സംസ്ഥാനത്തെ എല്ലാ ഡിസി/കറന്റ് ബുക്‌സ്‌റ്റോറുകള്‍ വഴിയും പ്രിയവായനക്കാര്‍ക്ക് പുസ്തകങ്ങള്‍ പ്രീബുക്ക് ചെയ്യാം.
വളര്‍ന്നുവരുന്ന സ്വേച്ഛാധിപത്യ ലോകത്ത് സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥത്തെക്കുറിച്ച് വായനക്കാരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന, വെല്ലുവിളിക്കുന്ന ലേഖനങ്ങളാണ് അരുന്ധതി റോയിയുടെ ‘ ആസാദി’. സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെ കശ്മീരിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം എന്ന ആഹ്വാനവും എഴുത്തുകാരി ഈ പുസ്തകത്തിലൂടെ നല്‍കുന്നു.
ആസാദി മലയാള പരിഭാഷ പ്രീബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കുക
ആസാദി വാങ്ങാന്‍ സന്ദര്‍ശിക്കുക
അരുന്ധതി റോയിയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക
Comments are closed.