അയ്യപ്പപ്പണിക്കർക്ക് നവതി പ്രണാമം; ‘അയ്യപ്പപ്പണിക്കരുടെ കവിതകൾ സമ്പൂർണ്ണം’ ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം 999 രൂപയ്ക്ക്
മലയാളത്തിന്റെ കാവ്യസ്വരം ഡോ.അയ്യപ്പപ്പണിക്കരുടെ ‘കവിതകള്‍ സമ്പൂര്‍ണ്ണം‘; നവതി പതിപ്പായി ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു. 1250 രൂപാ മുഖവിലയുള്ള പുസ്തകം 999 രൂപയ്ക്ക് പ്രീബുക്ക് ചെയ്യാന്‍ ഇന്ന് കൂടി മാത്രം അവസരം. സച്ചിദാനന്ദന്റെ പഠനത്തോടു കൂടി 1200-ലധികം പേജുകളോട് കൂടി രണ്ട് വാല്യങ്ങളായാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ഡിസി/കറന്റ് ബുക്‌സ്റ്റോറുകള്‍ വഴിയും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴിയും പുസ്തകം പ്രീബുക്ക് ചെയ്യാം.
മലയാള കവിയും സാഹിത്യ സൈദ്ധാന്തികനുമായിരുന്ന ഡോ. കെ. അയ്യപ്പപ്പണിക്കര്‍ ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തയാള്‍ എന്ന നിലയിലാണ് അറിയപ്പെടുന്നത്. നിരന്തരമായ നവീകരണത്തിലൂടെ അദ്ദേഹം മലയാള കവിതയെ ലോകശ്രദ്ധയിലേക്കു നയിച്ചു. ഒട്ടേറെ വിശ്വസാഹിത്യ സമ്മേളനങ്ങളില്‍ മലയാളത്തെ പ്രതിനിധീകരിച്ച അദ്ദേഹം മലയാള സാഹിത്യത്തിന്റെ ആഗോള പതിപ്പായിരുന്നു.
വയനക്കാര്‍ എന്നും ഇഷ്ടപ്പെടുന്ന അയ്യപ്പപ്പണിക്കരുടെ കവിതകളാണ് ഡോ.അയ്യപ്പപ്പണിക്കരുടെ ‘കവിതകള്‍ സമ്പൂര്‍ണ്ണം‘; നവതി പതിപ്പായി ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്നത്.
Comments are closed.