DCBOOKS
Malayalam News Literature Website

2023-ലെ എഫ്.ഐ.പി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഡി സി ബുക്‌സിന് ആറ് പുരസ്‌കാരങ്ങള്‍

മികച്ച അച്ചടിക്കും രൂപകല്പനയ്ക്കുമുള്ള 2023-ലെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി ഡി സി ബുക്‌സിന് ആറ് പുരസ്‌കാരങ്ങള്‍ ലഭിച്ചു. എല്ലാ വര്‍ഷവും എഫ്.ഐ.പിയുടെ ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുന്ന പ്രസാധകരാണ് ഡി സി ബുക്‌സ്.

പുരസ്‌കാരങ്ങള്‍ നേടിയ പ്രസിദ്ധീകരണങ്ങൾ

ഒന്നാം സമ്മാനം

ഗദ്യകൈരളി–  (ടെക്സ്റ്റ് ബുക്‌സ്; ആറ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ, പ്രാദേശിക ഭാഷ, മലയാളം)

രണ്ടാം സമ്മാനം

മലയാള അക്ഷരമാല (ടെക്സ്റ്റ് ബുക്‌സ്; നേഴ്‌സറി മുതല്‍ അഞ്ചാം ക്ലാസ് വരെ, പ്രാദേശിക ഭാഷ, മലയാളം)

പ്രപഞ്ച രഹസ്യങ്ങള്‍ തേടി, മീനു വേണുഗോപാല്‍ (സയന്റിഫിക്/ടെക്‌നിക്കല്‍/മെഡിക്കല്‍ ബുക്‌സ്, പ്രാദേശിക ഭാഷ, മലയാളം)

പച്ചക്കുതിര ആഗസ്റ്റ് 2023 (ജേണല്‍സ് ആന്‍ഡ് ഹൗസ് മാഗസിന്‍സ്, പ്രാദേശികഭാഷ, മലയാളം)

മൂന്നാം സമ്മാനം

മാധവിക്കുട്ടി ജീവിതം എഴുതുന്നു, (ജനറല്‍ ആന്‍ഡ് ട്രേഡ് ബുക്‌സ്, പ്രാദേശിക ഭാഷ, മലയാളം)

കഥാ മാതൃകകള്‍, (ടെക്‌സ്റ്റ് ബുക്‌സ്, കോളജ്, പ്രാദേശികഭാഷ, മലയാളം)

പുസ്തക നിർമ്മാണത്തിലെ മികവിനുള്ള അവാർഡ് 2023 സെപ്റ്റംബർ 23 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.00 മണിക്ക് ന്യൂഡൽഹിയിലെ അംബാസഡറിലെ ദി ഡോമിൽ വെച്ച് പ്രഖ്യാപിക്കും.

 

Comments are closed.