2022-ലെ എഫ്.ഐ.പി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; ഡി സി ബുക്സിന് 10 പുരസ്കാരങ്ങള്‍
എല്ലാ വര്‍ഷവും എഫ്.ഐ.പിയുടെ ഏറ്റവും കൂടുതല്‍ പുരസ്കാരങ്ങള്‍ സ്വന്തമാക്കുന്ന പ്രസാധകരാണ് ഡി സി ബുക്സ്
ന്യൂ ഡല്‍ഹി : മികച്ച അച്ചടിക്കും രൂപകല്പനയ്ക്കുമുള്ള 2022-ലെ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്സ് ദേശീയ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി ഡി സി ബുക്സിന് 10 പുരസ്കാരങ്ങള്‍ ലഭിച്ചു. എല്ലാ വര്‍ഷവും എഫ്.ഐ.പിയുടെ ഏറ്റവും കൂടുതല്‍ പുരസ്കാരങ്ങള്‍ സ്വന്തമാക്കുന്ന പ്രസാധകരാണ് ഡി സി ബുക്സ്.
പുരസ്കാരങ്ങള്‍ നേടിയ പ്രസിദ്ധീകരണങ്ങൾ
ഒന്നാം സ്ഥാനം
- തരകൻസ് ഗ്രന്ഥവരി, ബെന്യാമിൻ (ജനറല്‍ ആന്‍ഡ് ട്രേഡ് ബുക്സ്, പ്രാദേശിക ഭാഷ)
- മലയാളം പകർത്ത്/വർക്ക് ബുക്ക് (ടെക്സ്റ്റ് ബുക്സ്; നേഴ്സറി മുതല്‍ അഞ്ചാം ക്ലാസ് വരെ, പ്രാദേശിക ഭാഷ)
-
TEACHING BASIC DESIGN IN ARCHITECTURE (ടെക്സ്റ്റ് ബുക്സ്, കോളജ്, ഇംഗ്ലീഷ്)
- പച്ചക്കുതിര (ജേണല്‍സ് ആന്‍ഡ് ഹൗസ് മാഗസിന്‍സ്, പ്രാദേശികഭാഷ)
രണ്ടാം സ്ഥാനം
- ആർച്ചർ, പൗലോ കൊയ്ലോ (ആർട്ട് ആൻഡ് കോഫി ടേബിൾ ബുക്സ്, പ്രാദേശികഭാഷ)
- ശ്രേഷ്ഠഭാഷ പാഠാവലി-8 (ടെക്സ്റ്റ് ബുക്ക്, ക്ലാസ്സ് 6 മുതല്‍ 8 വരെ, പ്രാദേശികഭാഷ)
- മലയാളം സാഹിത്യം-1 (ടെക്സ്റ്റ് ബുക്സ്, കോളജ്, പ്രാദേശികഭാഷ)
- ഇന്ത്യയുടെ വീണ്ടെടുക്കൽ, ബി രാജീവൻ (റഫറന്‍സ് ബുക്ക്, പ്രാദേശിക ഭാഷ)
- DCSMAT (ജേണല്‍സ് ആന്‍ഡ് ഹൗസ് മാഗസിന്‍സ്, ഇംഗ്ലീഷ്)
- വൈറസ്, പ്രണയ് ലാൽ (സയന്റിഫിക്/ടെക്നിക്കല്‍/മെഡിക്കല്‍ ബുക്സ്, പ്രാദേശിക ഭാഷ)
സെപ്റ്റംബര്‍ 30ന് രാവിലെ പത്ത് മണിക്ക് ന്യൂ ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
Comments are closed.