തുടക്കം മുതല്‍ ഒടുക്കം വരെ വായനക്കാരനെ മുള്‍മുനയില്‍ നിര്‍ത്തുന്ന 4 ക്രൈംത്രില്ലറുകള്‍!
അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകമെങ്ങും നടക്കുന്ന ആഘോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന്‍ മത്സരത്തിൽ സമ്മാനാര്‍ഹമായ നോവലും കൂടാതെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട മൂന്ന് നോവലുകളും പ്രിയവായനക്കാര്‍ക്ക് ഇപ്പോള്‍ ഒന്നിച്ച് സ്വന്തമാക്കാം ഒറ്റ ബണ്ടിലായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ.
ശിവന്‍ എടമന രചിച്ച ‘ന്യൂറോ ഏരിയ’ യാണ് മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ടത്. ന്യൂറോ ഏരിയയ്ക്ക് പുറമേ ഡാര്‍ക്ക് നെറ്റ് (ആദര്‍ശ് എസ്), ഡോള്‍സ് ( റിഹാന്‍ റാഷിദ്, കിഷ്‌കിന്ധയുടെ മൗനം (ജയപ്രകാശ് പാനൂര്‍) എന്നീ രചനകളാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത്. 1,259 വിലയുള്ള ഈ നാല് പുസ്തകങ്ങളും 1,111 രൂപയ്ക്ക് ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാം.
ഉദ്വേഗജനകമായ ആഖ്യാനങ്ങളെ ലോകം മുഴുവന്‍ ആരാധനയോടെ വായിക്കുമ്പോള്‍
ലോകോത്തര നിലവാരമുള്ള രചനകള്‍ മലയാളസാഹിത്യത്തിലും ഉണ്ടാകേണ്ടതല്ലേ? കുറ്റാന്വേഷണ നോവലുകള്‍ എഴുതാന്‍ താത്പര്യമുള്ളവര്‍ക്ക് അതുല്യമായൊരു വേദിയൊരുക്കിക്കൊണ്ടാണ് ഡിസി ബുക്‌സ് ക്രൈംഫിക്ഷന്‍ നോവല്‍ മത്സരം സംഘടിപ്പിച്ചത്.
യാഥാര്‍ത്ഥ്യത്തിന്റെ പരിമിതികളാല്‍ ബന്ധിതമല്ലാതെ സ്വതന്ത്രവും തുറന്നതും ജിജ്ഞാസാവഹവും ആണെന്നത് തന്നെയാണ് ക്രൈം ത്രില്ലറുകള്‍ക്ക് ആരാധകരെ നേടിക്കൊടുക്കുന്നത്.
തുടക്കം മുതല്‍ ഒടുക്കം വരെ വായനക്കാരനെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് കുറ്റാന്വേഷണ നോവലുകള്‍. ഒരുകാലത്ത് വായനയെ സമ്പന്നമാക്കിയിരുന്ന ഡിറ്റക്ടീവ് നോവലുകള്‍ ഏവരുടെയും ഹരമായിരുന്നു. പെട്ടന്നുള്ള വായനയ്ക്കുപകരിച്ചിരുന്ന ഇത്തരം സാഹിത്യസൃഷ്ടികളുടെ ധര്‍മ്മം പുസ്തകവായനയെ സജീവമാക്കി നിലനിര്‍ത്തുകയും വായനയോടുള്ള കമ്പം ജനിപ്പിക്കുകയും ചെയ്യുന്നു.
പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.