ശ്രീകുമാരന്‍ തമ്പിയുടെ കവിതാസമാഹാരം ‘അവശേഷിപ്പുകള്‍’
ഒക്കെയും തീര്‍ന്നുപോയെന്നുര ചെയ്കിലും
ഇത്തിരിയെങ്കിലും ഇല്ലാതിരിക്കുമോ..?
ഹൃത്തിന്‍ നിലവറയ്ക്കുള്ളില്‍ നാം സൂക്ഷിക്കും
മുത്തും പവിഴവും ആരെണ്ണിനോക്കുവാന്‍..?
ഉള്ളിന്റെയുള്ളില്‍, അതിനുള്ളിലങ്ങനെ
ഉണ്ടു നിലവറക്കൂട്ടങ്ങളെത്രയോ…!
കവി, നോവലെഴുത്തുകാരന്‍, ചലച്ചിത്രഗാനരചയിതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, സംഗീതസംവിധായകന്‍, ടെലിവിഷന്‍ നിര്‍മ്മാതാവ് എന്നിങ്ങനെ വിവിധമേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച ശ്രീകുമാരന്‍തമ്പിയുടെ ഏറ്റവും പുതിയ കവിതകളുടെ സമാഹാരമാണ് ‘അവശേഷിപ്പുകള്‍’. ചിങ്ങമഴ, ഉത്തരരാമായണം, പതിച്ചിപ്പെമ്പിള, ദാമ്പത്യഗീതങ്ങള്‍, ഇവിടെ ഇങ്ങനെയും, പ്രണയം, ഇനിയൊരാള്‍മാത്രം, അവശേഷിപ്പുകള്‍, സംശയങ്ങള്‍ തുടങ്ങി മുപ്പത്തിയെട്ടുകവിതകളാണ് ഈ സമാഹാരത്തിലുള്ളത്.
മനുഷ്യമനസ്സിന്റെ നിഗൂഢമായകോണിലൂടെ സഞ്ചരിക്കുന്ന ഈ കവിതകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡി. സി ബുക്‌സാണ്.
ചലച്ചിത്രരംഗത്തെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുള്ള ശ്രീകുമാരന്‍ തമ്പി, ചലച്ചിത്രസാഹിത്യരംഗത്തെ സംഘടനകളുടെ നേതൃസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാള സിനിമാരംഗത്തെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തി നല്‍കുന്ന ജെ.സി. ഡാനിയേല്‍ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Comments are closed.