21-ാം നൂറ്റാണ്ടിലെ നമുക്കു ചുറ്റുമുള്ള ലോകത്തിനൊരു വഴികാട്ടി
ഉദാത്ത ചിന്തകളാലും ആശയസമ്പത്തിനാലും ഇന്ത്യന്‍ ജനതയെ ജ്വലിപ്പിച്ച വ്യക്തിത്വമായിരുന്നു എ.പി.ജെ അബ്ദുള്‍ കലാമിന്റെത്. ബഹിരാകാശം, ഭൂമി, ജൈവമണ്ഡലം, ഭക്ഷണം, ഊര്‍ജ്ജം എന്നിങ്ങനെ നിര്‍ണായക മേഖലകളെപ്പറ്റി ചര്‍ച്ച ചെയ്യുന്ന കൃതിയാണ് അവസരങ്ങള്‍, വെല്ലുവിളികള്‍. പ്രകൃതിയിലും ജീവിതത്തിലും ജിജ്ഞാസയുള്ളവര്‍ക്കും പുതിയ അറിവുകള്‍ തേടിയിറങ്ങാന്‍ തുനിയുന്നവര്‍ക്കും ശാസ്ത്രത്തിന്റെ കഠിനമായ മാര്‍ഗ്ഗങ്ങള്‍ ക്ഷമയോടെ സഹിക്കാന്‍ കെല്പുള്ളവര്‍ക്കും സമര്‍പ്പിച്ചിരിക്കുകയാണ് അദ്ദേഹം ഈ കൃതി. കലാമിനൊപ്പം ഐ.എസ്.ആര്‍.ഒ.യില്‍ ദീര്‍ഘനാള്‍ സഹപ്രവര്‍ത്തകനായിരുന്ന വൈ.എസ്. രാജനും ചേര്‍ന്നാണ് ഈ കൃതി രചിച്ചിരിക്കുന്നത്.
അണ്വായുധ ശേഷി, ഭക്ഷ്യസ്വയം പര്യാപ്തി, ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹങ്ങള്‍, മിസൈലുകള്‍ എന്നിങ്ങനെ ഏതാനും നേട്ടങ്ങള്‍ ശാസ്ത്രരംഗത്ത് ഭാരതം കൈവരിച്ചു കഴിഞ്ഞു. വരും ദശാബ്ദങ്ങള്‍ ഭാരതത്തിന്റേതെന്ന് ലോകരാഷ്ട്രങ്ങള്‍ പോലും കരുതുമ്പോള്‍ അതിലേക്കുള്ള ആദ്യപടികള്‍ മാത്രമായിട്ടേ ഇതൊക്കെ കാണാനാവൂ. ബഹിരാകാശം, ഭൂമി, ജൈവമണ്ഡലം, ഭക്ഷണം, ഊര്‍ജ്ജം എന്നിങ്ങനെ നിര്‍ണായക മേഖലകളെപ്പറ്റി ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു. അതാത് മേഖലകളില്‍ ആഗോളതലത്തില്‍ കൈവരിച്ചിട്ടുള്ള പുരോഗതിയും ഭാരതത്തിന്റെ നേട്ടങ്ങളും ചിത്രീകരിക്കുന്നതിനോടൊപ്പം നമ്മെ ലോകത്തിന്റെ മുന്‍നിരയിലേക്കു നയിക്കാവുന്ന സാങ്കേതിക പുരോഗതിയെ പറ്റി പ്രായോഗിക ബുദ്ധ്യാ ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു ഈ പുസ്തകം.
വിഷയവൈപുല്യത്താലും അഗാധ ചിന്തയാലും ജ്ഞാന വിജ്ഞാന വൈഭവത്താലും വേറിട്ടു നില്‍ക്കുന്ന ഈ കൃതി തര്‍ജ്ജമ ചെയ്തിരിക്കുന്നത് വി.ടി സന്തോഷ് കുമാറും സജിന്‍ പി.ജെയും ചേര്‍ന്നാണ്. അവസരങ്ങള്‍ വെല്ലുവിളികളുടെ എട്ടാം പതിപ്പാണ് ഇപ്പോള്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Comments are closed.