DCBOOKS
Malayalam News Literature Website

അനേകം അടരുകളുള്ള ജീവിതങ്ങള്‍…

ലെഫ്.കേണല്‍. ഡോ. സോണിയ ചെറിയാന്റെ ‘അവളവള്‍ ശരണം’ എന്ന പുസ്തകത്തിന് ജോര്‍ജ് ജോസഫ് എഴുതിയ വായനാനുഭവം

ഭൂമി മനോഹരമായിരുന്നു. പറുദീസാ തുല്യം. ദൈവം പുരുഷനേയും സ്ത്രീയേയും ഒന്നിപ്പിച്ചത് അവർ പരസ്പര ബഹുമാനത്തോടെ, സ്വാതന്ത്രൃത്തോടെ ജീവിക്കാനാണ്. എന്നാൽ പിശാച് ( പാമ്പ്) പറ്റിച്ചപണിയിൽ പറുദീസ നഷ്ടമുണ്ടായി ആണിനും പെണ്ണിനും. സ്ത്രീ ( ഹവ്വ ) മാത്രമാണ് കുറ്റക്കാരിയെന്നും സ്ത്രീ പ്രേരിപ്പിച്ചതുകൊണ്ട് താൻ തെറ്റു ചെയ്യാൻ പ്രേരിതനായി എന്നു പുരുഷൻ ദൈവത്തോട് ന്യായം പറഞ്ഞു രക്ഷപ്പെടാൻ നോക്കി. ദൈവം രണ്ടിനേയുമടിച്ച് പറുദീസയിൽ നിന്നും പുറത്താക്കി. പെണ്ണിന് നൊന്തു പ്രസവിക്കാൻ ശിക്ഷയും കൊടുത്തു. ആണിന് കാര്യമായ ശിക്ഷയില്ല. ( ഇന്ന് ഒട്ടുമിക്ക പീഡനക്കേസുകളിലും തെളിവില്ലന്നു പറഞ്ഞ് പുരുഷൻ രക്ഷപ്പെടും) മാനുഷ ദൈവമായാലും സമൂഹമായാലും കുറ്റപ്പെടുത്തുന്നത് പെണ്ണിനെ. അവൾക്കായി ഒരു ആപ്തവാക്യവും ഉണ്ടാക്കി നെറ്റിയിലൊട്ടിച്ചു കൊടുത്തു.

”ഇലമുളളിൽ വീണാലും മുള്ള് ഇലയിൽ വീണാലും കേട് ഇലയ്ക്കു തന്നെ.” പെണ്ണ് കണ്ണിലെണ്ണയൊഴിച്ചു സൂക്ഷിച്ച് നിന്നോണം. പെണ്ണിനെ കുരുക്കാൻ ആൺ സമൂഹം മാത്രമല്ല പെൺ സമൂഹവും തോളോടുതോൾ ചേരും ചില നേരങ്ങളിൽ .അനുഭവം Textനിരവധിയാണല്ലോ? കള്ളഫെമിനിസ്റ്റുകളുടെ ഉടുപ്പിട്ടവർ പെണ്ണി ന്റെ അവകാശങ്ങൾ പറഞ്ഞ് തങ്ങൾ രക്ഷകരെന്ന ഭാവത്തിൽ മുന്നോട്ടു പോയപ്പോൾ ,അവർ പ്രസ്ഥാനം വളർത്തുവാൻ മാത്രം വന്നിരിക്കുന്നവരാണന്നു മനസിലാക്കി അവരിൽ നിന്നു തന്നെ, തങ്ങളുടെ സ്വത്വബോധത്തേയ്യം സ്ത്രീ സ്വാതന്ത്ര്യത്തേയും മുറുക്കിപ്പിടിച്ച്,സ്ത്രീകളിൽ നിന്ന് ചിലർ ഉയിർത്തെഴുന്നേറ്റു; അവളവൾക്കുള്ള ശരണം അവളവളാണെന്ന ബോധ്യവുമായി.

ആ ബോധ്യം തരുന്ന ഈ പുസ്തകത്തിലെ ജീവിതത്തിന് അനേക അടരുകൾ ഉണ്ട്. “ഇന്ത്യൻ റെയിൻബോ “എന്ന ഒറ്റപ്പുസ്തകം കൊണ്ട്, (പല പതിപ്പുകൾ ഇറങ്ങി ) മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ എഴുത്തുകാരിയാണ് ലെഫ്റ്റനൻ്റ് കേണൽ ഡോ.സോണിയ ചെറിയാൻ. “അവളവൾ ശരണം ” സോണിയയുടെ  20 സ്ത്രീ കേന്ദ്രീകൃത കുറിപ്പുകളാണ് ഡി സി ബുക്സ് പുറത്തിറക്കിയ ” അവളവൾ ശരണം “. ആൺകോയ്മയുടെ അകത്തളങ്ങളിലല്ല ഇനി തങ്ങളുടെ ജീവിതമെന്ന് പ്രഖ്യാപിക്കുന്ന, പറയാതെ പറയുന്ന ജീവിതത്തെ സോണിയ നമുക്ക് കാണിച്ചുതരുന്നു ഈ പുസ്തകത്തിലൂടെ , ജീവിച്ചിരുന്ന ,ജീവിക്കുന്ന വിവിധ കഥാപാത്രങ്ങളായിട്ട്. ദേശ-കാലങ്ങളുടെ ഇടയിൽ പെട്ടു പോയ ആ സ്ത്രീ ജീവിതങ്ങളെ നാം വായിച്ചെടുക്കുമ്പോൾ തീർച്ചയായും സമൂഹം, സ്ത്രീയെ മാനിച്ചുകൊണ്ടുള്ള പുതിയ നവീകരണങ്ങൾക്കു തിരശ്ശീല ഉയർത്തേണ്ടതുണ്ട്.

പുരുഷന് ഒപ്പം സ്ത്രീയെയും ബഹുമാനിക്കണം എന്ന ഒരു ആഹ്വാനം ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോൾ നാം മനസിലാക്കുന്നു. സിദ്ധാർത്ഥന് ഒപ്പം യശോധ ഒരു പടി മുകളിലേക്കെത്തുന്നുണ്ട് ഒരു ലേഖനത്തിൽ. പുസ്തകത്തി ന്റെ ഉള്ളടക്കത്തിലെ മറ്റു ലേഖനങ്ങൾ അതുകൊണ്ട് വിശദീകരിച്ച് പറയുന്നില്ല. മാനവ സമൂഹം ഈ പുസ്തകം, വായനയാൽ നെഞ്ചിലേറ്റും എന്ന് എനിക്കുറപ്പുണ്ട്. വളരെ ലളിതവും സുന്ദരവുമായ ആഖ്യാനശൈലി ഈ പുസ്തകത്തെ വായനാ ലളിതമാക്കുന്നു. അവതാരികകാരി കെ.ആർ മീര പറയുന്നു. ” ഒരു സ്ത്രീയുടെ ജീവിതം അവളുടെ മാത്രം ജീവിതമല്ലെന്നു തെളിയിക്കുന്ന 20 ലേഖനങ്ങളുടെ സമാഹാരമാണീ പുസ്തകം. തന്റേടത്തിന്റെ പരീക്ഷണശാലകളാണീ 20 സ്ത്രീ ജീവിതങ്ങളും…” സോണിയ തന്നെയാണ് ഈ പുസ്തകത്തിലെ സ്ത്രീ ജീവിതങ്ങൾക്ക് പടം വരച്ച് ഈ പുസ്തകത്തെ വായനക്കാരന് സമർപ്പിച്ചിരിക്കുന്നത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.