അതിമനോഹരം ‘അവളവൾ ശരണം’: അഷ്ടമൂര്‍ത്തി
അവളവൾ ശരണം അതിമനോഹരം. ആദ്യവായന അവിടന്നുമിവിടുമായിട്ടായിരുന്നു. രണ്ടാം വട്ടം വായന ആദ്യത്തെ അദ്ധ്യായം മുതൽ അവസാനത്തേതു വരെ ക്രമമായും. റെയിൻബോയിലേതു പോലെ കാവ്യാത്മകമായ ഭാഷ. അതിലൂടെ തെളിഞ്ഞു വരുന്ന സംഭവങ്ങളും വ്യക്തികളും. എൻ്റെ പരിമിതമായ വായനമൂലം പലതും എനിക്ക് പുതിയ അറിവുകളായിരുന്നു. ജോഹന്നയും ഐഡ സോഫിയയും യശോധരയും ഐറീനയും അവാധ് ബീഗവും നൈദോയും ഒക്കെ. വാക്കുകൾക്കപ്പുറം സോണിയയുടെ ചിത്രങ്ങളും എത്ര മനോഹരം!
കഥാപാത്രങ്ങളിൽ എട്ടു വയസ്സിൽ കുടുംബഭാരമേറ്റെടുക്കുന്ന അമ്മയും കുഞ്ഞേലി വെല്യമ്മച്ചിയും തിളങ്ങിനിൽക്കുന്നുണ്ട്. പ്രത്യേകിച്ചും സ്വാതന്ത്ര്യസമരങ്ങൾ എന്ന ലേഖനമാണ് സോണിയയുടെ എഴുത്തിൻ്റെ കൊടുമുടിയേറി നിൽക്കുന്നത്. ഭാഷ വാളും ചിലമ്പുമെടുത്ത് കിലുക്കി നൃത്തം ചെയ്യുകയാണ്.
സോണിയയുടെ അതിവിപുലമായ വായന ‘റെയിൻബോ’യിലെന്ന പോലെ ‘അവളവളി’ലും ഇടയ്ക്കിടെ തിരനോട്ടം നടത്തുന്നുണ്ട്. അതിൽ അത്ഭുതമില്ല. നാലു വയസ്സിൽ മാലിയുടെ ‘പോരാട്ട’വും രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഗോർക്കിയുടെ ‘അമ്മ’യും വായിച്ച പെൺകുട്ടിയാണല്ലോ!”
Comments are closed.