DCBOOKS
Malayalam News Literature Website

‘വർഗീസ് വൈദ്യന്റെ ആത്മകഥ’ ഇപ്പോൾ വായിക്കാം ഇ-ബുക്കായും

കേരളത്തിലെ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളും ഇന്ത്യയിലെ രണ്ടാമത്തേതും കേരളത്തിലെ ആദ്യത്തേതുമായ കർഷകത്തൊഴിലാളി സംഘടനയായ തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയന്റെ സ്ഥാപക പ്രസിഡന്റും എൈതിഹാസികമായ പുന്നപ്ര-വയലാർ സമരത്തിലെ പ്രധാന പ്രതികളിലൊരാളും ആയിരുന്ന വർഗീസ് വൈദ്യന്റെ ജീവിതകഥ ഇപ്പോള്‍ വായിക്കാം ഇ-ബുക്കായി.

Varghese Vaidyan, Cherian Kalpakavadi-Varghese Vaidyante Atmakathaകുട്ടനാടിന്റെ കൃഷിഭൂമിയിൽ കമ്മ്യൂണിസത്തിന്റെ നൂറുമേനി വിളവിനു വിത്തിട്ട സംഘട്ടനങ്ങളുടെയും പോരാട്ടങ്ങളുടെയും രേഖപ്പെടുത്തലും ലാൽസലാം എന്ന ഫിക്ഷൻ സിനിമയിലൂടെ അവതരിപ്പിക്കപ്പെട്ട ജീവിതത്തിന്റെ സമ്പൂർണ്ണ, ചരിത്രപരമായ ആഖ്യാനവും.

കേരളത്തിലെ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ചരിത്രരേഖകളിൽ എന്നെന്നും സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തേണ്ടിയിരുന്ന, എന്നാൽ നിരന്തരം തമസ്കരിക്കപ്പെട്ടുകിടന്ന ഒരു സഖാവിന്റെ ജീവിതം പുനർവായനയ്ക്കായി അവതരിപ്പിക്കപ്പെടുന്നു.

ഒപ്പം, ഇന്ത്യയിലെ ബഹുജനങ്ങളുടെയും തൊഴിലാളി വർഗ്ഗത്തിന്റെയും രാഷ്ട്രീയ പ്രതിനിധാനമായി അറിയപ്പെടുമ്പോഴും കമ്മ്യൂണിസ്റ്റു പാർട്ടി രാജ്യത്തിന്റെ വിശാലദേശീയതയിൽ വ്യാപിക്കാതെ ചില സംസ്ഥാനങ്ങളിലേക്കൊതുങ്ങിയതിന്റെ കാരണവും വളർച്ച നേടാൻ, ഡാങ്കേയ്ക്കൊപ്പം ദീർഘവീക്ഷണത്തോടെ വൈദ്യൻ മുന്നോട്ടുവച്ചു.

വിശാലമായ ദേശീയ, ജനാധിപത്യ, മതേതര ഇടതുപക്ഷ ഐക്യം എന്ന മാർഗ്ഗവും കോൺഗ്രസ്സുമായുള്ള ബന്ധത്തിന്റെ ദിശയും വിലയിരുത്തുന്ന രാഷ്ട്രീയ വിശകലനംകൂടിയാകുന്നു ഈ ജീവിതരേഖ.

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.