DCBOOKS
Malayalam News Literature Website

ഓട്ടോ-ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാലത്തേക്ക്‌ പ്രഖ്യാപിച്ചിരുന്ന ഓട്ടോ-ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു. സര്‍ക്കാര്‍ പ്രതിനിധികളും തൊഴിലാളി സംഘടനകളും സംയുക്തമായി നടത്തിയ ചര്‍ച്ചയിലാണ് സമരം മാറ്റിവെക്കാന്‍ തീരുമാനമായത്. അടുത്ത മാസം 20-ന് മുമ്പായി നിരക്കു വര്‍ധന സംബന്ധിച്ചു തീരുമാനമെടുക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചതായി തൊഴിലാളി സംഘടനകള്‍ പറഞ്ഞു.

ടാക്‌സി കാറുകള്‍ക്ക് 15 വര്‍ഷത്തേക്ക് അഡ്വാന്‍സ് റോഡ് ടാക്‌സ് അടയ്ക്കണമെന്ന നിര്‍ദ്ദേശം പിന്‍വലിക്കുക, ലീഗല്‍ മെട്രോളജി വകുപ്പിന്റെ പിഴ കുറയ്ക്കുക, ക്ഷേമനിധിയിലെ അപാകം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകള്‍ സര്‍ക്കാരിന് മുമ്പാകെ വെച്ചത്.

Comments are closed.