ഓട്ടോ-ടാക്‌സി നിരക്കുകള്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം: ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധന പ്രാബല്യത്തില്‍. ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് 25 രൂപയാക്കി വിജ്ഞാപനം പുറത്തിറക്കി. ടാക്‌സി മിനിമം നിരക്ക് 150 രൂപയില്‍നിന്ന് 175 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ഈ തുകക്ക് അഞ്ചു കിലോമീറ്റര്‍ യാത്ര ചെയ്യാം. ഓട്ടോറിക്ഷയ്ക്ക് മിനിമം നിരക്കില്‍ ഒന്നര കിലോമീറ്റര്‍ യാത്ര ചെയ്യാം. ഓട്ടോറിക്ഷയ്ക്ക് മിനിമം നിരക്കു കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 13 രൂപ നല്‍കണം. ടാക്‌സിക്ക് കിലോമീറ്ററിന് 17 രൂപയാണ് അധികമായി നല്‍കേണ്ടത്.
ഇന്ധനവിലവര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ ജസ്റ്റിസ് എം.രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച ശുപാര്‍ശ പ്രകാരമാണ് തീരുമാനം. 2014 ഒക്ടോബറിലാണ് ഒടുവില്‍ നിരക്ക് വര്‍ദ്ധിപ്പിച്ചത്.
Comments are closed.