DCBOOKS
Malayalam News Literature Website

സല്‍മാന്‍ റുഷ്ദിക്ക് ജര്‍മന്‍ സമാധാന പുരസ്‌കാരം

എഴുത്തുകാരന്‍ സൽമാൻ റുഷ്‌ദിക്ക്‌ ജർമൻ ബുക്ക്‌ ട്രേഡിന്റെ Text ജർമൻ സമാധാന പുരസ്കാരം. ഫ്രാങ്ക്‌ഫർട്ടിൽ ഒക്ടോബർ 22ന്‌ നടക്കുന്ന ചടങ്ങിൽ പുരസ്കാരംText സമ്മാനിക്കും.

അപകടകരമായ സാഹചര്യങ്ങൾ പിന്തുടരുമ്പോഴും സ്ഥൈര്യം കൈവിടാത്ത മനോഭാവത്തെയാണ്‌ ആദരിക്കുന്നതെന്നും സംഘാടകർ പറഞ്ഞു. 2022 ആഗസ്തില്‍ അമേരിക്കയില്‍ വച്ച് പൊതുപരിപാടിക്കിടെയുണ്ടായ ആക്രമണത്തില്‍ റുഷ്ദിയുടെ വലതുകണ്ണിന്റെ കാഴ്ച നഷ്ടമായിരുന്നു. എന്നാല്‍ ഈ പ്രതിസന്ധികളെ തരണം ചെയ്ത് അദ്ദേഹം വീണ്ടും എഴുത്തിലേക്ക് മടങ്ങിയെത്തി.

1988 സെപ്‌റ്റംബര്‍ 26ന് ‘ദി സാത്താനിക് വേഴ്‌സസ്’ എന്ന നോവല്‍ പുറത്തിറങ്ങിയതോടെ റുഷ്‌ദിക്ക് നേരെ വധഭീഷണി ഉയര്‍ന്നിരുന്നു. മതനിന്ദ ആരോപിച്ച് വന്‍ വിമര്‍ശനങ്ങളാണ് നോവലും Textഎഴുത്തുകാരനും നേരിട്ടത്. ഇറാന്‍ അടക്കമുള്ള മുസ്‌ലിം ഭൂരിപക്ഷText രാജ്യങ്ങളില്‍ ഈ നോവല്‍ നിരോധിക്കുകയുണ്ടായി.

വധഭീഷണിയെ തുടര്‍ന്ന് ഏറെ കാലം പൊലീസ് സംരക്ഷണയിലാണ് റുഷ്‌ദി കഴിഞ്ഞിരുന്നത്. 1947 ജൂണ്‍ 19ന് മുംബൈയിലായിരുന്നു സല്‍മാന്‍ റുഷ്‌ദി എന്ന സര്‍ അഹമ്മദ് സല്‍മാന്‍ റുഷ്‌ദിയുടെ ജനനം. പഠനം ഇംഗ്ലണ്ടിലായിരുന്നു.

സല്‍മാന്‍ റുഷ്ദിയുടെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.