Author Of The Week- വി.ആര്‍ സുധീഷ്
ജ്വലിക്കുന്ന യുവത്വത്തിന്റെയും കത്തുന്ന അനുഭവലോകത്തിന്റെയും അസാധാരണമായ കഥകളെഴുതിയ പ്രതിഭാസമ്പന്നനായ മലയാളത്തിലെ എഴുത്തുകാരനാണ് വി.ആര്‍ സുധീഷ്. വേദനയും വേര്‍പാടും പാഴിലയും വീണ് ഘനീഭവിച്ചു കിടക്കുന്ന പാഴ് കിണറുകളായി മാറിയ കേവലജീവിതങ്ങളുടെ നിലവിളിമുഴക്കം അദ്ദേഹത്തിന്റെ കഥകളില്‍ ദര്‍ശിക്കാം. നാല് പതിറ്റാണ്ടു കാലമായി മലയാള കഥാസാഹിത്യത്തിലെ ശ്രദ്ധേയസാന്നിദ്ധ്യമാണ് വി.ആര്‍ സുധീഷ്.
1975-ലാണ് വി.ആര്‍ സുധീഷിന്റെ ആദ്യ കഥ പ്രസിദ്ധീകൃതമാകുന്നത്. ഭവനഭേദനം എന്ന കഥാസാമാഹാരത്തിനും കുറുക്കന്‍ മാഷിന്റെ സ്‌കൂള്‍ എന്ന ബാലസാഹിത്യകൃതിക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അന്‍പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തോപ്പില്‍ രവി പുരസ്‌കാരം, അയനം-സി.വി.ശ്രീരാമന്‍ പുരസ്‌കാരം തുടങ്ങിയവ നേടിയിട്ടുള്ള വി.ആര്‍.സുധീഷിന്റെ പല കഥാസമാഹാരങ്ങളും വിവിധ സര്‍വ്വകലാശാലകളില്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വി.ആര്‍ സുധീഷിന്റെ കൃതികള്‍
ചോലമരപ്പാതകള്‍, പ്രിയപ്പെട്ട കഥകള്‍, പുലി എന്നിവയാണ് കഥാസമാഹാരങ്ങള്‍. പ്രണയപാഠങ്ങള്‍ (കാവ്യകഥ), മായ(നോവല്‍), ഒറ്റക്കഥാ പഠനങ്ങള്‍, അല്ലിയാമ്പല്‍ക്കടവ് എന്നിവയും മലയാളത്തിന്റെ പ്രണയകഥകള്‍, മലയാളത്തിന്റെ പ്രണയകവിതകള്‍ എന്നീ കൃതികളുടെ എഡിറ്ററുമാണ്.
Comments are closed.