Author Of The Week- ഉണ്ണി ആര്‍
എഴുത്തിന്റെയും ഭാഷയുടെയും വ്യത്യസ്തമായ ശൈലി സ്വീകരിക്കുന്ന പുതുതലമുറയിലെ ശ്രദ്ധേയ എഴുത്തുകാരനാണ് ഉണ്ണി ആര്‍. ചരിത്രത്തെയും ജീവിതത്തെയും നിലവിലുള്ള വീക്ഷണത്തില്‍ നിന്ന് മാറി പുനര്‍വായനയ്ക്ക് വിധേയമാക്കുന്ന അദ്ദേഹത്തിന്റെ കഥകള്‍ പൂര്‍വ്വമാതൃകകളില്ലാത്തവയാണ്.
പ്രതി പൂവന്‍കോഴി( നോവല്‍), കാളിനാടകം, ഒഴിവുദിവസത്തെ കളി, കോട്ടയം 17, കഥകള്‍ ഉണ്ണി ആര്‍, ഒരു ഭയങ്കര കാമുകന്‍, എന്റെ പ്രിയപ്പെട്ട കഥകള്‍, വാങ്ക് എന്നീ കഥാസമാഹാരങ്ങളും ചുംബിക്കുന്ന മനുഷ്യര്‍ ചുംബിക്കാത്ത മനുഷ്യര്‍(എഡിറ്റര്‍) എന്ന ലേഖനകൃതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആദ്യ കഥാസമാഹാരമായ ഒഴിവുദിവസത്തെ കളി ചലച്ചിത്രമായിട്ടുണ്ട്. പ്രാണിലോകം എന്ന കഥയ്ക്ക് കെ.എ കൊടുങ്ങല്ലൂര്‍ കഥാപുരസ്‌കാരവും ടി.പി കിഷോര്‍ സ്മാരക പുരസ്‌കാരവും മുദ്രാരാക്ഷസം എന്ന കഥയ്ക്ക് വി.പി ശിവകുമാര്‍ സ്മാരക അവാര്‍ഡും എസ്.ബി.ടി പുരസ്‌കാരവും കോട്ടയം 17-ന് അബുദാബി ശക്തി അവാര്‍ഡും അയനം-സി.വി.ശ്രീരാമന്‍ കഥാപുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കാളിനാടകം എന്ന കഥാസമാഹാരം തമിഴില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ലേഖന-പരിഭാഷാ സമാഹാരം: പുസ്തകപ്പുഴു. ബിഗ് ബി, അന്‍വര്‍ എന്നീ സിനിമകള്‍ക്ക് സംഭാഷണവും ബ്രിഡ്ജ്(കേരള കഫ), കുള്ളന്റെ ഭാര്യ( അഞ്ചു സുന്ദരികള്‍), മുന്നറിയിപ്പ്, ചാര്‍ലി, ലീല എന്നീ ചിത്രങ്ങളുടെ രചനയും നിര്‍വ്വഹിച്ചു. മുന്നറിയിപ്പിന് മികച്ച തിരക്കഥയ്ക്കുള്ള രാമുകാര്യാട്ട് അവാര്‍ഡും ചാര്‍ലിക്ക് മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഉണ്ണി ആറിന്റെ കൃതികള്‍ വായിക്കുന്നതിനായി സന്ദര്‍ശിക്കുക
Comments are closed.