DCBOOKS
Malayalam News Literature Website

Author Of The Week- ശശി തരൂര്‍

അന്താരാഷ്ട്രതലത്തില്‍ വിവിധ നിലകളില്‍ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് ശശി തരൂര്‍. ഐക്യരാഷ്ട്ര സഭയിലെ മുന്‍ അണ്ടര്‍ സെക്രട്ടറി, നയതന്ത്രജ്ഞന്‍, എഴുത്തുകാരന്‍, പ്രസംഗകന്‍, മുന്‍ കേന്ദ്രമന്ത്രി അങ്ങനെ നിരവധി വിശേഷണങ്ങളുണ്ട് ശശി തരൂരിന്. 1956-ല്‍ ലണ്ടനില്‍ ജനിച്ച ശശി തരൂര്‍ ഐക്യരാഷ്ട്രസംഘടനയില്‍ 29 വര്‍ഷം സേവനമനുഷ്ഠിച്ച ശേഷം അണ്ടര്‍ സെക്രട്ടറി ജനറലായാണ് വിരമിച്ചത്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍നിന്നും 2009-ലും 2014-ലും പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിദേശകാര്യ, മാനവവിഭവശേഷി വകുപ്പുകളില്‍ സഹമന്ത്രിയായിരുന്നു.

സാഹിത്യ-സാഹിത്യേതര വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ശശി തരൂര്‍ കോമണ്‍വെല്‍ത്ത് റൈറ്റേഴ്‌സ് പ്രൈസ് ഉള്‍പ്പെടെ നിരവധി സാഹിത്യപുരസ്‌കാരങ്ങളും പ്രവാസി സമ്മാനും ലഭിച്ചിട്ടുണ്ട്.

ഇന്ത്യ അര്‍ദ്ധരാത്രി മുതല്‍ അരനൂറ്റാണ്ട്, ഇനി ഇന്ത്യ: 21-ാം നൂറ്റാണ്ടിലെ ലോകം, പ്രധാനമന്ത്രി: വൈരുദ്ധ്യങ്ങളുടെ നായകന്‍, ഇരുളടഞ്ഞ കാലം: ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയോടു ചെയ്തത്, ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവാണ്, മഹാ(ഭാരത) കഥ, കലാപം, ബോളിവുഡ്, ഒരു ചെറുകഥാകൃത്തിന്റെ ഏകാന്തത, ബാഗ്ദാദിലെ പുസ്തകത്തെരുവുകള്‍, പുതുയുഗം പുതുഇന്ത്യ, ഇന്ത്യ ശാസ്ത്ര എന്നീ കൃതികളാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Comments are closed.