DCBOOKS
Malayalam News Literature Website

Author Of The Week-സന്തോഷ് ഏച്ചിക്കാനം

ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ എഴുത്തുകാരനാണ് സന്തോഷ് ഏച്ചിക്കാനം. ജീവിതത്തിലെ അതിജീവനത്തേക്കാള്‍ കഥപറച്ചിലിലെ അതിജീവനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് അദ്ദേഹത്തിന്റെ കഥകളെ ഉത്തരാധുനിക ചെറുകഥകളുടെ അടയാളവാക്യങ്ങളാക്കി മാറ്റിയത്. ആധുനികതാപാരമ്പര്യത്തിന്റെ ഉടലും ഉയിരുമാണ് അദ്ദേഹത്തിന്റെ കഥകളില്‍ വായിച്ചെടുക്കാന്‍ കഴിയുന്നത്. കഥയിലൂടെ ജീവിതത്തിന്റെ ക്ലേശഭൂഖണ്ഡം, മരണം, ഭാഷ, ശരീരം, വ്യവസ്ഥാപിതമായ ആഖ്യാന രീതി ഇവയെല്ലാത്തിനേയും അതിജീവിക്കാനാണ് സന്തോഷ് ശ്രമിക്കുന്നത്.

ചെറുകഥാസമാഹാരത്തിനുള്ള 2008-ലെ കേരളസാഹിത്യ അക്കാദമി പുരസ്‌കാരം,കാരൂര്‍ ജന്മശതാബ്ദി പുരസ്കാരം, അബുദാബി ശക്തി പുരസ്‌കാരം, ചെറുകാട് അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ചെറുകഥാ രചനക്കു പുറമേ സിനിമ-സീരിയല്‍ രംഗത്തും സജീവസാന്നിധ്യമാണ് സന്തോഷ് ഏച്ചിക്കാനം.

സന്തോഷ് ഏച്ചിക്കാനത്തിന്റെ കൊമാല, നരനായും പറവയായും, ശ്വാസം, മലബാര്‍ വിസ്‌ലിങ് ത്രഷ്, എന്റെ പ്രിയപ്പെട്ട കഥകള്‍, കഥകള്‍-സന്തോഷ് ഏച്ചിക്കാനം, ബിരിയാണി, എന്നീ ചെറുകഥാസമാഹാരങ്ങളും പാറക്കല്ലോ ഏതന്‍സ് എന്ന യാത്രാവിവരണകൃതിയും എന്‍മകജെ പഠനങ്ങളും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സന്തോഷ് ഏച്ചിക്കാനത്തിന്റെ കൃതികള്‍ വായിക്കുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.