Author Of The Week-പെരുമാള്‍ മുരുകന്‍
തമിഴ് സാഹിത്യത്തിലെ വേറിട്ട ശബ്ദത്തിനുടമയാണ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍. 1966-ല്‍ തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ തിരുച്ചെങ്കോട് ജനിച്ചു. നോവലുകളും ചെറുകഥകളും ലേഖനസമാഹാരങ്ങളും അടക്കം നിരവധി കൃതികള്‍ പെരുമാള്‍ മുരുകന്‍ രചിച്ചിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരിന്റെ ഒട്ടനവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ അദ്ദേഹത്തിന്റെ കൃതികളില്‍ പലതും വിവിധ വിദേശഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
‘മാതൊരുപാകന്‍’ എന്ന നോവല്‍ അദ്ദേഹം രചിച്ചത് 2010-ല്‍ ആയിരുന്നു. അന്നൊന്നും നോവലിനെതിരെ ആരും വിമര്‍ശനം ഉന്നയിച്ചില്ല. എന്നാല്‍ ‘വണ്‍ പാര്‍ട്ട് വുമണ്‍’ എന്ന പേരില്‍ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങിയതോടെയാണ് നോവലില്‍ വര്‍ഗ്ഗീയവിഷം കലര്‍ത്താന്‍ മതമൗലികവാദികള്‍ തുനിഞ്ഞിറങ്ങിയത്. വര്‍ഗ്ഗീയവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് എഴുത്തുനിര്‍ത്താന്‍ വരെ അദ്ദേഹം തീരുമാനിച്ചിരുന്നു. പിന്നീട് ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങിയെങ്കിലും പെരുമാള്‍ മുരുകന്‍ ഇന്നും ഒരു തീക്ഷ്ണതയുടെ അടയാളമാണ്.
കീഴാളന്‍, അര്‍ദ്ധനാരീശ്വരന്‍, ശിന്നകറപ്പസാമി എന്നീ കൃതികളാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ കൃതികള്‍.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പെരുമാള്‍ മുരുകന്റെ കൃതികള്‍ വാങ്ങിക്കുന്നതിനായി സന്ദര്‍ശിക്കുക
Comments are closed.