Author Of The Week- ജീവന്‍ ജോബ് തോമസ്
മലയാളത്തിലെ ശ്രദ്ധേയനായ ശാസ്ത്ര എഴുത്തുകാരനും നോവലിസ്റ്റുമാണ് ജീവന്‍ ജോബ് തോമസ്. ജീവന്‍ ജോബ് തോമസിന്റെ വിശ്വാസത്തിന്റെ ശരീരശാസ്ത്രം, പരിണാമസിദ്ധാന്തം: പുതിയ വഴികള്‍, കണ്ടെത്തലുകള്‍, രതിരഹസ്യം, മരണത്തിന്റെ ആയിരം മുഖങ്ങള്‍ എന്നീ പഠനങ്ങളും നിദ്രാമോഷണം, തേനീച്ചറാണി എന്നീ നോവലുകളുമാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയുടെ തിരക്കഥയും രചിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ ശാസ്ത്രസംബന്ധിയായി നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ജീവന്‍ ജോബ് തോമസിന് കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ അവാര്‍ഡ്, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, ഡോ.സി.പി മേനോന്‍ സ്മാരക അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
തേനീച്ചറാണി– ജീവന്‍ ജോബ് തോമസിന്റെ ഏറ്റവും പുതിയ കൃതി
പല കാലങ്ങളില്‍ വ്യത്യസ്ത അനുഭവതലങ്ങളില്‍ ജീവിക്കുന്ന വേറിട്ട മൂന്നു സ്ത്രീകളുടെ കഥയാണ് തേനീച്ചറാണി എന്ന നോവലില്‍ പറയുന്നത്. ഇവരുടെ ജീവിതങ്ങളെ പരസ്പരം ഇണക്കുന്ന രതിയുടെയും അസൂയയുടെയും സ്‌നേഹത്തിന്റെയും അധികാരബോധത്തിന്റെയും ആഴങ്ങളിലേക്ക് ഭ്രമാത്മകമായി സഞ്ചരിക്കുന്ന ഈ കൃതി ആഖ്യാന പരീക്ഷണത്തിന്റെ പുതിയ നോവല്‍ മുഖമാണ്.
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ജീവന്‍ ജോബ് തോമസിന്റെ കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
Comments are closed.