നൊഗുചി മ്യൂസിയം പുരസ്കാരം നിരസിച്ച് ജുംപ ലാഹിരി
കഫിയ ധരിച്ചെത്തിയ ജീവനക്കാരെ മ്യൂസിയത്തില്‍നിന്ന് പിരിച്ചുവിട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നൊഗുചി മ്യൂസിയം പുരസ്കാരം നിരസിച്ച് പുലിസ്റ്റര്‍ സമ്മാന ജേതാവും എഴുത്തുകാരിയുമായ ജുംപ ലാഹിരി.
രാഷ്ട്രീയ സന്ദേശങ്ങളോ മുദ്രാവാക്യങ്ങളോ ചിഹ്നങ്ങളോ ധരിച്ചുകൊണ്ട് ജോലിക്കെത്തുന്നവരെ പിരിച്ചുവിടുമെന്ന് കഴിഞ്ഞമാസം മ്യൂസിയം അറിയിപ്പ് നല്‍കിയിരുന്നു. തങ്ങളുടെ പുതിയ ഡ്രസ് കോഡ് നയത്തോടുള്ള പ്രതികരണമായി 2024-ലെ ഇസാമു നൊഗുചി അവാര്‍ഡ് ജുംപ ലാഹിരി നിരസിച്ചുവെന്ന് നൊഗുചി മ്യൂസിയം തന്നെയാണ് വിവരം അറിയിച്ചത്.എഴുത്തുകാരിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും വസ്ത്രധാരണരീതിയിലെ പുതിയ നയം മറ്റുള്ളവരുടെ വീക്ഷണവുമായി പൊരുത്തപ്പെടുകയോ ചെയ്യാതിരിക്കുകയോ ചെയ്യാമെന്നും സ്ഥാപനം അഭിപ്രായപ്പെട്ടു.
Comments are closed.