DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് Author In Focus-ൽ ടി വി കൊച്ചുബാവ

ആധുനിക മലയാള കഥാലോകത്ത് ശ്രദ്ധേയമായ രചനകള്‍ സംഭാവന ചെയ്ത ടി വി കൊച്ചുബാവയാണ് ഇന്ന് ഡി സി ബുക്‌സ് Author In Focus-ൽ. നോവല്‍, കഥാസമാഹാരങ്ങള്‍, വിവര്‍ത്തനം എന്നീ വിഭാഗങ്ങളില്‍ 23 കൃതികള്‍ കൊച്ചുബാവയുടേതായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വൃദ്ധസദനം എന്ന കൃതിക്ക് 1995ലെ ചെറുകാട്Text അവാര്‍ഡും 1996ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.

അകാലത്തില്‍ പൊലിഞ്ഞെങ്കിലും ഇന്നും മലയാളകഥയുടെ ആകാശത്ത് വെട്ടിത്തിളങ്ങിക്കൊണ്ടിരിക്കുന്ന നക്ഷത്രമാണ് കൊച്ചുബാവ. ഒന്നങ്ങനെ ഒന്നിങ്ങനെ, വീടിപ്പോള്‍ നിശ്ശബ്ദമാണ്, ഭൂമിശാസ്ത്രം, പ്രച്ഛന്നം, അവതാരിക ഭൂപടങ്ങള്‍ക്ക്, വില്ലന്മാര്‍ സംസാരിക്കുമ്പോള്‍, പ്രാര്‍ത്ഥനകളോടെ നില്‍ക്കുന്നു, കഥയും ജീവിതവും ഒന്നായിത്തീരുന്നതിനെപ്പറ്റി, പെരുങ്കളിയാട്ടം, വിരുന്നുമേശയിലേക്ക് നിലവിളികളോടെ, സൂചിക്കുഴയിലൂടെ ഒരു യാക്കോബ് എന്നിവ മറ്റു രചനകളാണ്.

1999 നവംബര്‍ 25ന് അദ്ദേഹം അന്തരിച്ചു.

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ ദിവസവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍  വായനക്കാർക്ക് അടുത്ത് അറിയാനും അവസരം ഉണ്ട്.

ടി.വി. കൊച്ചുബാവയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.