DCBOOKS
Malayalam News Literature Website

ഡി സി ബുക്സ് Author In Focus-ൽ അശോകന്‍ ചരുവില്‍

Books of ASHOKAN CHARUVIL - DC Books Author In Focus

ഡി സി ബുക്സ് Author In Focus-ൽ ഇന്ന് അശോകന്‍ ചരുവില്‍. ജീവിതത്തിന്റെ പ്രത്യക്ഷ യഥാര്‍ത്ഥ്യങ്ങളെയും സാമൂഹിക വൈരുധ്യങ്ങളെയും കഥാവിഷയമാക്കുമ്പോള്‍ത്തന്നെ, അതിനുമപ്പുറത്ത് ജീവിതത്തിന്റെ അപരപാഠങ്ങളെയും ആഖ്യാനം ചെയ്യാനും വ്യാഖ്യാനിക്കാനും ഈ രചനകള്‍ക്കാവുന്നു. ഭാവാത്മകതയും സംവേദനീയതയും പുലര്‍ത്തുന്ന നിബ്ദ്ധമായ പുതുമകള്‍ നിഗൂഹനം ചെയ്യുന്ന ഭാഷാശില്പത്തിലൂടെ അത് നിരന്തരം സൂക്ഷ്മമായ നവീകരണത്തിന് സ്വയം സജ്ജമാകുന്നു. ഇങ്ങനെ മലയാള ചെറുകഥയുടെ സമകാലിക മുഖത്തിന്റെ ഭക്തപ്രസാദമായി അശോകന്‍ ചരുവിലിന്റെ ചെറുകഥകള്‍ മാറുന്നു.

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍ അത്യാകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനും പ്രിയ വായനക്കാർക്ക് അവസരം ഉണ്ട്.

അശോകന്‍ ചരുവിലിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.