DCBOOKS
Malayalam News Literature Website

ഋതുപര്‍ണഘോഷിന്റെ ജന്മവാര്‍ഷികം

aug-31

എന്നും കാലത്തിനു മുന്‍പേ നടന്ന സംവിധായകനായിരുന്നു ഋതുപര്‍ണഘോഷ്. ലിംഗപരമായി പുരുഷനാണെങ്കിലും സ്വത്വപരമായി താന്‍ സ്ത്രീയാണെന്ന് സമൂഹത്തിനു മുന്‍പില്‍ പ്രഖ്യാപിച്ച സംവിധായകനായിരുന്നു അദ്ദേഹം. തന്റെ ചലചിത്രങ്ങളില്‍ പലതും ആത്മകഥാ പരമാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡറുകളുടെയും സ്വവര്‍ഗപ്രേമികളുടെയും കഥ പറയാന്‍ ഇന്ത്യന്‍ സിനിമ മടിച്ചുനിന്ന ഘട്ടത്തില്‍ അവ തുറന്നു പറയാന്‍ അദ്ദേഹം കാ!ട്ടിയ ചങ്കൂറ്റമാണ് ബംഗാള്‍ സിനിമയ്ക്ക് ലോകസിനിമയുടെ വെള്ളിത്തിരയില്‍ സ്ഥാനം നേടി നല്‍കിയത്. ട്രാന്‍സ്‌ജെന്‍ഡറുകളുടെയും സ്വവര്‍ഗപ്രേമികളുടെയും ഉന്നമനത്തിനും അവരെ സംഘടിപ്പിക്കുന്നതിലും അദ്ദേഹം മുന്നിട്ടുനിന്നു.

1963 ആഗസ്റ്റ് 31 ന് കൊല്‍കത്തയില്‍ ജനിച്ച ഋതുപര്‍ണഘോഷ് പരസ്യമേഖലയിലൂടെയാണ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്. 1994 ല്‍ പുറത്തിറങ്ങിയ ഹിരേര്‍ അംഗ്തിലൂടെയാണ് സംവിധാന രംഗത്തേക്ക് കടന്നു വന്നത്. ബരിവാലി, തത്‌ലി, അസുഖ്, ഷോബ, റെയിന്‍കോട്ട് എന്നിവയാണ് ഇദ്ദേഹത്തിന്റെ ശ്രദ്ദേയമായ ചിത്രങ്ങള്‍. 8 തവണ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ഋതുപര്‍ണഘോഷ് ലോക സിനിമ ഭൂപടത്തില്‍ ഇന്ത്യന്‍ ചലചിത്ര ലോകത്തെ അടയാളപെടുത്തിയ സംവിധായകനാണ്. 2012 ല്‍ പുറത്തിറങ്ങിയ ‘ചിത്രാംഗദയാണ്’ ഇദ്ദേഹം അവസാനം സംവിധാനം ചെയ്ത ചിത്രം. ഈ ചിത്രത്തിന് ദേശീയ ചലചിത്ര പുരസ്‌കാരത്തില്‍ പ്രത്യേകത ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു. 2013 മെയ് 30 ന് അദ്ദേഹം അന്തരിച്ചു.

Comments are closed.