ബി.എ ചിദംബരനാഥിന്റെ ചരമവാര്‍ഷികദിനം
പ്രശസ്ത മലയാളചലച്ചിത്രസംഗീത സംവിധായകനായിരുന്നു ബി.എ. ചിദംബരനാഥ്. കന്യാകുമാരി ജില്ലയിലെ ഭൂതപ്പാണ്ടിയില്‍ സംഗീതജ്ഞനായിരുന്ന ബി.കെ. അരുണാചലം അണ്ണാവിയുടേയും ചെമ്പകവല്ലിയുടേയും മൂത്ത മകനായി 1923 ഡിസംബര്‍ 10ന് ജനിച്ചു. വയലിന്‍ വിദഗ്ദ്ധന്‍ കൂടിയായ ചിദംബരനാഥ് 1948-ല്‍ വെള്ളിനക്ഷത്രം എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിലൂടെയാണ് മലയാളത്തിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. അനേകം ചിത്രങ്ങള്‍ക്ക് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിച്ചിട്ടുണ്ട്.2007 ഓഗസ്റ്റ് 31-നായിരുന്നു അന്ത്യം.
അന്തരിച്ച പ്രശസ്ത സംഗീത സംവിധായകനായ രാജാമണി ചിദംബരനാഥിന്റെ മൂത്ത പുത്രനും, ദക്ഷിണേന്ത്യന്‍ ചലച്ചിത്രസംഗീത സംവിധായകന്‍ അച്ചു രാജാമണി പൗത്രനുമാണ്.
Comments are closed.