മൈക്കിള്‍ ജാക്‌സന്റെ 60-ാം ജന്മവാര്‍ഷികദിനം
ലോകം ആരാധിച്ച ജനപ്രിയ സംഗീതത്തിന്റെ ചക്രവര്‍ത്തി മൈക്കിള്‍ ജാക്‌സണിന്റെ ജന്‍മദിനമാണ് ഓഗസ്റ്റ് 29.’പോപ്പ് രാജാവ്’ എന്ന് വിശേഷിപ്പിച്ചിരുന്ന മൈക്കിള്‍ ജാക്‌സണ്‍ ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരില്‍ ഗിന്നസ് പുസ്തകത്തില്‍ ഇടം നേടിയിട്ടുണ്ട്. സംഗീതം, നൃത്തം, ഫാഷന്‍ മുതലായ മേഖലകളില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ നാല് പതിറ്റാണ്ടുകളിലേറെ ഇദ്ദേഹത്തെ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തനായ വ്യക്തിയാക്കിത്തീര്‍ത്തു. ജാക്‌സണ്‍ കുടുംബത്തില്‍ എട്ടാമനായി ജനിച്ച ഇദ്ദേഹം, സഹോദരങ്ങളോടൊപ്പം 1960-കളുടെ പകുതിയില്‍ ജാക്‌സണ്‍ ഫൈവ് എന്ന ബാന്റുമായാണ് സംഗീതജീവിതം ആരംഭിച്ചത്. 1971 മുതല്‍ ഇദ്ദേഹം ഒറ്റക്ക് പാടുവാന്‍ തുടങ്ങി.
1970കളുടെ അവസാനത്തോടെ ജാക്‌സണ്‍ ജനപ്രിയ സംഗീത രംഗത്തെ ഒരു പ്രധാന ഘടകമായിമാറി. ഇദ്ദേഹത്തിന്റെ ബീറ്റ് ഇറ്റ്, ബില്ലി ജീന്‍, ത്രില്ലര്‍, ഡെയ്ഞ്ചറസ്, ബാഡ് എന്നീ ഗാനങ്ങളുടെ വീഡിയോകളുടെ പ്രശസ്തി വര്‍ണ്ണ വിവേചനത്തിന്റെ അതിര്‍ വരമ്പുകള്‍ തകര്‍ക്കാനും ശൈശവ ദശയിലായിരുന്ന എംടിവി ചാനലിന്റെ വളര്‍ച്ചയ്ക്കും കാരണമായി. ബ്ലാക്ക് ഓര്‍ വൈറ്റ്, സ്‌ക്രീം എന്നീ വീഡിയോകളുടെ വിജയത്തോടെ തൊണ്ണൂറുകളിലെ എംടിവിയിലെ മുഖ്യ ആകര്‍ഷകമായി മാറി ജാക്‌സണ്‍. 2009 ജൂണ്‍ 25ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ജാക്‌സന്റെ അപ്രതീക്ഷിത വിയോഗം.
Comments are closed.