‘ആഗസ്റ്റ് 17’; മലയാളത്തില്‍ ഏറെയൊന്നും പരീക്ഷിച്ചിട്ടില്ലാത്ത പ്രതി ചരിത്ര രചന
എസ് ഹരീഷിന്റെ ഏറ്റവും പുതിയ നോവൽ ‘ആഗസ്റ്റ് 17’ ന് സാജന്‍ ഗോപാലന്‍
എഴുതിയ വായനാനുഭവം
ഹിറ്റ്‌ലര്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ ജയിച്ചിരുന്നെങ്കില്‍?
നെപ്പോളിയന്‍ ഇംഗ്ലീഷുകാരെ തോല്പിച്ചിരുന്നെങ്കില്‍?
ചരിത്രം മറ്റൊരു വിധത്തില്‍ ആയിരുന്നെങ്കില്‍ നമ്മുടെ ജീവിതവും സമൂഹവും എത്രമാത്രം മാറിയേനെ? ഇതാണ് പ്രതി ചരിത്രം അഥവാ alt history. ഇത്തരം ഒരു പ്രതി ചരിത്രമാണ് ഓഗസ്റ്റ് 17 എന്ന പുതിയ നോവലിലൂടെ എസ് ഹരീഷ് എഴുതുന്നത്.
1947 ഓഗസ്റ്റ് പതിനേഴിന് സ്വതന്ത്ര തിരുവിതാംകൂര്‍ രൂപപ്പെടുന്നു ദിവാന്‍ സി പി രാമസ്വാമി അയ്യര്‍ പ്രധാനമന്ത്രി ആവുന്നു ??
പിന്നീട് നോവലിസ്റ്റ് തന്റെ ഭാവനയെ കെട്ടഴിച്ചു വിടുകയാണ്. ചരിത്രവും കഥയും ഭാവനയും കൂടിക്കുഴയുകയാണ്. യഥാര്‍ത്ഥ വ്യക്തികളും ഭാവനയില്‍ കഥാകാരന്‍ സൃഷ്ടിച്ച കഥാപാത്രങ്ങളും യഥാര്‍ത്ഥ വ്യക്തികളോട് താദാത്മ്യം തോന്നാവുന്ന കഥാപാത്രങ്ങളുമെല്ലാം ചേര്‍ന്ന വിചിത്രമായ ഒരു കാലഘട്ടം രൂപപ്പെടുന്നു.
കഥ പറച്ചിലുകാര്‍ അപകടകാരികളാണ് എന്നാണ് ഹരീഷ് പറയുന്നത്. ചരിത്രവും ആരോ പറഞ്ഞു തന്ന കഥയാണ്. കഥകള്‍ക്ക് പിന്നാലെ ഭ്രാന്തമായി ഓടുന്ന ആള്‍ക്കൂട്ടം മാത്രമാണ് മനുഷ്യര്‍. അവര്‍ക്കു കഥകള്‍ കേട്ടുകൊണ്ടേ ഇരിക്കണം. രേഖകളും വസ്തുതകളുമൊന്നും അവര്‍ക്ക് പ്രശ്‌നമല്ല. എല്ലാം കൂടിക്കുഴഞ്ഞിരിക്കും. എഴുത്തുവിദ്യ കണ്ടുപിടിച്ചത് തന്നെ കള്ളങ്ങള്‍ നേരുകളാക്കി സൂക്ഷിച്ചുവയ്ക്കാനാണ്.
വായനക്കാരെ പ്രകോപിതരാക്കുകയാണ് നല്ല കലയുടെ ധര്‍മ്മമെങ്കില്‍ അക്കാര്യത്തില്‍ വളരെ വിജയിച്ചിരിക്കുകയാണ് എസ് ഹരീഷ് മലയാളത്തില്‍ ഏറെയൊന്നും പരീക്ഷിച്ചിട്ടില്ലാത്ത പ്രതി ചരിത്ര രചനയാണിത് ഈ പുസ്തകം വായിക്കാതിരിക്കരുത്.
Comments are closed.