‘ആറ്റൂരോർമ്മ’ ; ആറ്റൂർ രവിവർമ്മ അനുസ്മരണയോഗം ജൂലൈ 26ന്
മലയാളത്തിന്റെ പ്രിയകവിയും വിവർത്തകനും അധ്യാപകനുമായിരുന്ന ആറ്റൂർ രവിവർമ്മയുടെ അഞ്ചാമത് ചരമവാർഷികദിനമാണ് ജൂലൈ 26ന്. ‘ആറ്റൂരോർമ്മ’ എന്ന പേരിൽ തൃശ്ശൂർ ആറ്റൂർ രവിവർമ്മ ട്രസ്റ്റ് സംഘടിപ്പിക്കുന്ന അനുസ്മരണയോഗം ജൂലൈ 26 വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കും. കവിതയെ, പ്രത്യേകിച്ച് ദ്രാവിഡഭാഷാകവിതയെ, ഗൗരവപൂർവം സമീപിക്കുന്ന പഠിതാക്കൾക്കും ആസ്വാദകർക്കും വിവർത്തകർക്കും സഹായകമായ പ്രവർത്തനങ്ങളാണ് ആറ്റൂർ രവിവർമ്മ ട്രസ്റ്റ് ഏറ്റെടുക്കുന്നത്. ശില്പശാലകൾ, പ്രസിദ്ധീകരണങ്ങൾ, കാവ്യോത്സവങ്ങൾ, ഫെലോഷിപ്പുകൾ തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുന്നു.
ആറ്റൂർമാഷിന്റെ പ്രധാന കർമ്മമണ്ഡലങ്ങളായ കവിത, വിവർത്തനം, അധ്യാപനം എന്നിവയിലെ പുതിയതും ശ്രദ്ധേയവുമായ പ്രവണതകളെ വിഷയമാക്കിയുള്ള സ്മാരകപ്രഭാഷണമായിരിക്കും ആറ്റൂരോർമ്മയുടെ മുഖ്യപരിപാടി. ഈ പരമ്പരയിലെ ഒന്നാമത്തെ സ്മാരകപ്രഭാഷണം നിർവഹിക്കുന്നത് ഇന്ത്യൻ ഇംഗ്ലീഷ് കവിയും വിവർത്തകയും എഡിറ്ററുമായ സംപൂർണ്ണ ചാറ്റർജിയാണ്. തമിഴ് എഴുത്തുകാരൻ ജയമോഹൻ ആറ്റൂരിന്റെ ബഹുമുഖ വ്യക്തിത്വത്തെ അനുസ്മരിക്കും. തുടർന്ന് ആറ്റൂർക്കവിതകളുടെ ചൊൽക്കാഴ്ചയും ഉണ്ടായിരിക്കും.
ആറ്റൂർ രവിവർമ്മയുടെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.