സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം: രണ്ടു കാറുകള്‍ക്ക് തീയിട്ടു
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിന് നേര്‍ക്ക് അജ്ഞാതരുടെ ആക്രമണം. ആശ്രമത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും ഒരു സ്‌കൂട്ടറും അഗ്നിക്കിരയാക്കി. ആശ്രമത്തിന് പുറത്ത് ഇവര്‍ പി.കെ.ഷിബു എന്നെഴുതിയ പ്രതീകാത്മക റീത്തും വെച്ചു.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. അയല്‍വാസികള്‍ വന്ന് വിളിച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് സന്ദീപാനന്ദഗിരി പറഞ്ഞു. പിന്നീട് പൊലീസും അഗ്നിശമനസേനയും എത്തിയാണ് തീയണച്ചത്. വീടുകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്ക്കും താഴ്മണ്‍ കുടുംബത്തിനും പന്തളം രാജകുടുംബത്തിനും ഈ ആക്രമണത്തില്‍ ഉത്തരവാദിത്വമുണ്ടെന്നും സത്യം പറയുന്നവരെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയാണ് ഇതെന്നും സന്ദീപാനന്ദഗിരി ആരോപിച്ചു. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന നിലപാടുള്ള സന്ദീപനന്ദഗിരിയ്‌ക്കെതിരെ ചില കേന്ദ്രങ്ങളില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
Physical attacks happen when you can't deal ideologically. Will not allow anyone to take law and order in their hands. Those who are intolerant towards Swami's activities attacked his ashram: Kerala CM Pinarayi Vijayan https://t.co/0ltdDg6hCp
— ANI (@ANI) October 27, 2018
ആശ്രമത്തിന് നേരെ നടന്ന ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. മന്ത്രിമാരായ ടി.എം തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, കെ.മുരളീധരന്‍ എം.എല്‍.എ എന്നിവര്‍ ഇവിടം സന്ദര്‍ശിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments are closed.