സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം; ചാണകവെള്ളം തളിച്ചു മര്‍ദ്ദിച്ചു
തൃശ്ശൂര്‍: സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം. തൃശ്ശൂര്‍ വല്ലച്ചിറയിലെ വീടിനു സമീപം വെച്ച് ഒരാള്‍ പിന്നില്‍ നിന്ന് തലയില്‍ ചാണകവെള്ളം തളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ബി.ജെ.പി പ്രവര്‍ത്തകരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. പൊലീസില്‍ പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് അദ്ദേഹം ചേര്‍പ്പിലെ ആശുപത്രിയില്‍ ചികിത്സ തേടി.
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രിയനന്ദനന്‍ അടുത്തിടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് വിവാദമായിരുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ വിവിധയിടങ്ങളില്‍നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. പിന്നീട് തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് അറിയിച്ച് പുതിയ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. ഞാന്‍ വീട്ടില്‍ തന്നെയുണ്ട്. ‘കൊല്ലാനാണെങ്കിലും വരാം. ഒളിച്ചിരിക്കില്ല’ എന്നും പോസ്റ്റില്‍ കുറിച്ചിരുന്നു.
Comments are closed.