DCBOOKS
Malayalam News Literature Website

‘ആത്മകഥയും അവസാനിക്കാത്ത കവിതകളും’ ദേശമംഗലം രാമകൃഷ്ണന്റെ ഏറ്റവും പുതിയ കവിതാസമാഹാരം

ദേശമംഗലം രാമകൃഷ്ണന്റെ ഏറ്റവും പുതിയ കവിതാസമാഹാരം ‘ആത്മകഥയും അവസാനിക്കാത്ത കവിതകളും’ ഇപ്പോള്‍ Textവില്‍പ്പനയില്‍. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡിസി / കറന്റ് ബുക്‌സ് സ്റ്റോറിലൂടെയും കോപ്പികൾ ഇപ്പോൾ വായനക്കാർക്ക് സ്വന്തമാക്കാം.

”പോകുമ്പോളമ്മ പറയുവാനോങ്ങിയ വാക്കെന്തു വാക്കായിരിക്കാം?” അമ്മയുടെ മൗനത്തെപ്പറ്റി, വാക്കിനെപ്പറ്റി അതുമല്ലെങ്കിൽ അമ്മയെപ്പറ്റിത്തന്നെ എപ്പോഴും ധ്യാനിക്കുകയും ആ സ്മരണകളിൽ ജീവിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കവിയാണ് ദേശമംഗലം രാമകൃഷ്ണൻ. അദ്ദേഹത്തിന്റെ കവിതകളിൽ ഏറ്റവും കൂടുതൽ കാണാൻ കഴിയുന്ന പദം ഒരുപക്ഷേ, അമ്മ എന്നതായിരിക്കുമെന്നു പറഞ്ഞാൽ അത് തെറ്റാവാനിടയില്ല. ഈ കവിയുടെ കവിതയുടെ അടിസ്ഥാനം, അല്ലെങ്കിൽ നാരായവേര് അമ്മയിൽ ആഴ്ന്നിരിക്കുന്നുവെന്ന് അല്ലെങ്കിൽ സ്വന്തം വീടിന്റെയോ നാടിന്റെയോ അസ്തിവാരത്തിൽ വേരുകളാഴ്ത്തിയിരിക്കുന്നുവെന്ന് തീർച്ചയായും പറയാം. അതുകൊണ്ടാണ് വള്ളുവനാട്ടിലെ പുഴയോടും മരങ്ങളോടും കാടുകളോടും മനുഷ്യരോടും പ്രകൃതിയോടുമുള്ള പ്രിയം ഇക്കവിതകളുടെ പാരായണത്തിൽനിന്ന് സഹൃദയന് ശ്വസിച്ചെടുക്കാനാവുന്നത്. അവതാരിക: ഡോ. ടി.ടി. പ്രഭാകരൻ

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

 

Comments are closed.