അതിജീവനം കോവിഡ് നൽകിയ തിരിച്ചറിവുകൾ: കെ. പി. രാമനുണ്ണി
കെ.പി. രാമനുണ്ണിയുടെ “ശരീരദൂരം” എന്ന പുസ്തകത്തെക്കുറിച്ചുള്ള പുസ്തക ചർച്ച ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദി അഞ്ച് വാക്കിൽ നടന്നു. കെ. പി. രാമനുണ്ണിയും കെ. സച്ചിദാനന്ദനും പുസ്തകത്തെക്കുറിച്ച് ചർച്ച ചെയ്തു. കെ. പി. രാമനുണ്ണി, പുസ്തകത്തെക്കുറിച്ചുള്ള ആമുഖത്തോടെയും സച്ചിദാനന്ദൻ കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട കവിതയോടെയും സെഷൻ ആരംഭിച്ചു. ആന്ത്രോപോസിനിൽ നിന്ന് സിംബയോസിനിലേക്കുള്ള മാറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.
കോവിഡ് നമ്മുടെ ജീവിതത്തെ അഗാഥമായി തന്നെ ബാധിച്ചു എന്നത് യഥാർഥ്യമാണ്. രോഗത്തിന്റെ ഭീകരത നമ്മെ വേട്ടയാടിയപ്പോഴും ചില ഗൗരമായ ഓർമ്മപ്പെടുത്തലുകൾ നമുക്ക് തന്ന് തിരിച്ചറിവുകളിലേക്ക് നയിച്ചു. അത് ക്തിക്കും സമൂഹത്തിനും ഗുണകരമായ മുന്നറിയിപ്പുകളാണ് നൽകിയത് എന്ന് കെ. പി. രാമാനുണ്ണി തന്റെ വാക്കുകളിൽ കൂട്ടിച്ചേർത്തു.
Comments are closed.