DCBOOKS
Malayalam News Literature Website

അരുതെന്ന് നിലവിളിച്ചിട്ടും പ്രണയമേ… നീയെന്‍ നിഴലില്‍ ചവിട്ടുന്നു


‘അതെന്റെ ഹൃദയമായിരുന്നു’ എന്ന പുസ്തകത്തില്‍ നിന്നും ചില പ്രണയമൊഴികള്‍

പൂവ് എന്തു ചെയ്തു?
ഏതു പൂവ്!
രക്തനക്ഷത്രംപോലെ കടുംചുവപ്പായ ആ പൂവ്!
അതേ…! അതെന്തു ചെയ്തു?
തിടുക്കപ്പെട്ടന്വേഷിക്കുന്നതെന്തിന്?’
ചവുട്ടി അരച്ചുകളഞ്ഞോ എന്നറിയാന്‍!
കളഞ്ഞുവെങ്കിലെന്ത്?
ഓ… ഒന്നുമില്ല… എന്റെ ഹൃദയമായിരുന്നു അത്.

വൈക്കം മുഹമ്മദ് ബഷീര്‍ (ഭാര്‍ഗ്ഗവീനിലയം)

പ്രേമിക്കുമ്പോള്‍ ജീവിതം സുന്ദരമാണ്. എന്നെ സ്‌നേഹിക്കുക, വിശ്വസിക്കുക. സംശയിക്കാതിരിക്കുക. ഭൂതം, ഭാവി ഒന്നും നമ്മുടേതല്ല. ഇന്ന്, ഈ നിമിഷം മാത്രമാണ് യഥാര്‍ത്ഥം, ശാശ്വതം.

-കെ. ആര്‍. മീര / മീരാസാധു

നന്ദിക്കുന്നവളോട്
സംഗീതമില്ലാതെ ജീവിക്കാനാവില്ലെന്ന് വിചാരിക്കുന്ന ഒരുവളോട്
Textഒരിക്കലും പ്രണയത്തിലാവരുത്…
എന്തെന്നാല്‍
അങ്ങനെയുള്ള ഒരു പെണ്ണുമായി
നിങ്ങള്‍ പ്രണയത്തിലായാല്‍
അവള്‍ നിങ്ങളോടൊരുമിച്ച്
സഹവസിച്ചാലുമില്ലെങ്കിലും,
അവള്‍ നിങ്ങളെ പ്രണയിച്ചാലുമില്ലെങ്കിലും ശരി,
അങ്ങനെയുള്ള ഒരുവളില്‍നിന്നും
ഒരു മടങ്ങിപ്പോക്ക്
നിങ്ങള്‍ക്കൊരിക്കലും സാദ്ധ്യമല്ല.

-മാര്‍ത്താ റിവേറഗാറിദോ
വിവര്‍ത്തനം: എം. ആര്‍. അനില്‍കുമാര്‍

രാത്രി വന്നെത്തുമ്പോഴും
തെരുവ് ഇരുളടയുമ്പോഴും
ദൃശ്യമാകുന്ന ഒരേയൊരു വെളിച്ചം ചന്ദ്രപ്രഭ മാത്രമാകുമ്പോഴും ഞാന്‍ ഭയപ്പെടില്ല,
നീയുള്ളിടത്തോളം ഞാനൊന്നിനെയും ഭയപ്പെടില്ല.
-ലെനിന്‍

കൊച്ചുമുതലാളീ…
എന്തിനാ നമ്മള്‍ കണ്ടത്?
ദൈവം പറഞ്ഞിട്ട്…
-ചെമ്മീന്‍ / തകഴി

ല്ലാ പ്രണയത്തിനു പിന്നിലും
വേദനകളുണ്ട്.
-സോഫോക്ലിസ്

ര്‍ത്ഥം പറഞ്ഞുതരാന്‍ ഒരാള്‍
അരികെ എത്തുംവരെ പ്രണയം
ഒരു വാക്കു മാത്രമാണ്.’
-പൗലോ കൊയ്‌ലോ

ഥാര്‍ത്ഥ ചോദ്യം മരണത്തിനുശേഷം ജീവിതമുണ്ടോ എന്നല്ല. മരണത്തിനു മുമ്പ്
നിങ്ങള്‍ ജീവിച്ചിരുന്നോ എന്നതാണ്.
-ഓഷോ

ടുവിലത്തെ പ്രണയം
എല്ലാ പ്രണയങ്ങളെയും ഉള്‍ക്കൊള്ളുന്നു,
ഒരിടത്തേക്കുള്ള വഴി
എല്ലാ താവളങ്ങളെയും
ഉള്‍ക്കൊള്ളുന്നതുപോലെ…
-മേതില്‍

ചില പ്രണയങ്ങള്‍
വസൂരിപോലെയാണ്.
പൊട്ടുന്നത് കുളിരോ കുരുവോ
എന്നറിയാതെ നാം പരിഭ്രമിക്കുന്നു
പ്രണയതാപത്തില്‍ ശരീരം
ചുട്ടു പഴുത്തു ചുവക്കുന്നു.
നാം അതിജീവിച്ചേക്കാം
പക്ഷേ, പാടുകള്‍ ബാക്കിയാവുന്നു
ആയുസ്സു മുഴുവന്‍ ആ ഓര്‍മ്മകള്‍
നാം ഉടലില്‍ പേറുന്നു.
-സച്ചിദാനന്ദന്‍

രുതെന്ന് നിലവിളിച്ചിട്ടും പ്രണയമേ…
നീയെന്‍ നിഴലില്‍ ചവിട്ടുന്നു.
-എ. അയ്യപ്പന്‍

നീ ഒരു കളിവള്ളമായി
എന്നെ നദിയില്‍ ഒഴുക്ക്
ഒരു പെരുമഴയായി
എന്റെമേല്‍ പെയ്യ്
ഞാന്‍ മഴയായി
പിന്നെ നദിയായി
മാറുംവരെ.
-ഡി. വിനയചന്ദ്രന്‍

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.