DCBOOKS
Malayalam News Literature Website

‘അതീതം’ രാജീവ് ശിവശങ്കറിന്റെ ഏറ്റവും പുതിയ നോവല്‍

തമോവേദം, പ്രാണസഞ്ചാരം എന്നീ നോവലുകളുടെ കൂട്ടത്തിലേക്ക് രാജീവ് ശിവശങ്കറിന്റെ ഏറ്റവും പുതിയ നോവല്‍ ‘അതീതം‘. ഡി Textസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡിസി / കറന്റ് ബുക്‌സ് സ്റ്റോറിലൂടെയും കോപ്പികൾ ഇപ്പോൾ വായനക്കാർക്ക് സ്വന്തമാക്കാം.

മനുഷ്യാതീതമായ കര്‍മ്മപദ്ധതികളിലൂടെ അതീതശക്തി ആര്‍ജ്ജിക്കുന്ന രണ്ടുപേരുടെ കഥയിലൂടെ അധോലോകസഞ്ചാരങ്ങള്‍ നടത്തുന്ന നോവലാണ് ‘അതീതം‘. ആശയത്തിലും ആഖ്യാനത്തിലും പുതുനോവലിന്റെ തിളക്കമാര്‍ന്ന ഒരു ഈടുവയ്പ്പായ കൃതികളായിരുന്നു തമോവേദവും പ്രാണസഞ്ചാരവും.

കേരളത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന സാത്താന്‍ പൂജയുെട പശ്ചാത്തലത്തില്‍ മനുഷ്യ ജീവിതത്തിന്റെ തമോരാശികളിലേക്കുള്ള ഒരു അസാധാരണ സഞ്ചാരമായാരുന്നു ‘തമോവേദം’. വിഭ്രാമകമായ ആഖ്യാനത്തോടെ സമൂഹത്തിന്റെ അരികുകളിലും മനസ്സുകളിലെ ഇരുളുകളിലും വസിക്കുന്ന ചില വിശ്വാസങ്ങളെ പുറത്തുകൊണ്ടുവന്ന ‘പ്രാണസഞ്ചാരം’  മലയാളത്തില്‍ പുതിയൊരനുഭവമായിരുന്നു.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

 

Comments are closed.