ഇന്ന് അത്തം; പൂക്കളും പൂക്കാലവും ഉണ്ട്, എന്നാല്‍ ആളും ആരവങ്ങളും ഇല്ലാതെ ഓണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളി
ഇന്ന് അത്തം. ഏതു വറുതിയുടെ നാളിലും ഓണം ആഘോഷമാക്കുന്ന മലയാളിക്ക് ഇത് കേട്ടുകേള്‍വിയില്ലാത്ത ഓണക്കാലം. കൊവിഡ് എന്ന മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഇക്കുറി മലയാളി ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത് . അകലം പാലിച്ച്, ഹൃദയം ചേര്‍ത്തു പിടിച്ച് ആഘോഷിക്കാം ഇനിയുള്ള ഓരോ ഓണ നാളുകളും.
പതിവുതെറ്റിക്കാതെ, മഹാമാരിയെക്കുറിച്ചറിയാതെ തുമ്പയും കാക്കപ്പൂവും തൊട്ടാവാടിയുമൊക്കെ എവിടെയൊക്കയോ പ്രതീക്ഷകളുണര്‍ത്തി വീണ്ടും പൂത്തുതളിര്‍ത്തിട്ടുണ്ട്. എന്നാല്‍ മലയാളിക്ക് ഈ ഓണം അതിജീവനത്തിന്റേതാണ്. മഹാമാരിക്കും ദുരിതങ്ങള്‍ക്കും ഇടയില്‍ നിന്നുകൊണ്ടുള്ള ഈ ഓണ ദിനങ്ങളെ കരുതലോടെ സുരക്ഷയോടെ മനസ്സുകൊണ്ട്, ഹൃദയംകൊണ്ട് നമുക്ക് വരവേല്‍ക്കാം.
ക്‌ലബ്ബുകളും സാംസ്‌കാരിക സംഘടനകളും നടത്തിവരുന്ന ഓണപ്പരിപാടികളും അത്തപ്പൂക്കളങ്ങളും ഇത്തവണ ഇല്ല. പൊതുസ്ഥലങ്ങളില്‍ ഓണ സദ്യ നടത്തുന്നതിന് വിലക്കുണ്ട്. പൂക്കള്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് കൊണ്ടുവരുന്നതിനും നിരോധനമുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ഓണസദ്യയും പൂക്കളവും ആഘോഷവുമൊക്കെ വീടുകളില്‍ ഒതുങ്ങും.
പ്രിയവായനക്കാര്‍ക്ക് ഡിസി ബുക്‌സിന്റെ അത്തംദിന ആശംസകള്‍
Comments are closed.