റേഡിയോ വീചികളിൽ നിന്ന് ലിഖിതാക്ഷരത്തിലേക്ക്, അശ്വതി ശ്രീകാന്തുമൊത്ത് ഒരു വൈകുന്നേരം
നവംബർ 10 ഞായറാഴ്ച അവതാരകയും നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് ‘ റേഡിയോ വീചികളിൽ നിന്ന് ലിഖിതാക്ഷരത്തിലേക്ക്-അശ്വതി ശ്രീകാന്തുമൊത്ത് ഒരു വൈകുന്നേരം’ എന്ന പരിപാടിയിൽ പങ്കെടുക്കും. വൈകീട്ട് 6 മുതൽ 7 വരെ കോൺഫറൻസ് ഹാളിലാണ് പരിപാടി. റേഡിയോ ജോക്കിയിൽ നിന്ന് മലയാള വിനോദ മേഖലയിലെ പ്രിയപ്പെട്ട വ്യക്തിത്വമായി മാറിയ അനുഭവം അവർ പങ്കുവെക്കും. വ്യത്യസ്ത മാധ്യമ മേഖലകളിലെ പ്രവർത്തനങ്ങൾ എങ്ങനെ ഒരു പോലെ മുന്നോട്ട് കൊണ്ടുപോകുന്നുവെന്നും അശ്വതി വിശദീകരിക്കും.
Comments are closed.