DCBOOKS
Malayalam News Literature Website

വാരഫലം; 2018 മാര്‍ച്ച് 18 മുതല്‍ 24 വരെ

അശ്വതി

വീടിനടുത്തു നിന്നു പുതിയ സുഹൃദ്ബന്ധങ്ങള്‍ ഉണ്ടാകും. പുതിയ സുഹൃത്തുക്കളുമായി കൂടുതല്‍ സൗഹൃദ സംഭാഷണങ്ങള്‍ക്ക് അവസരം ലഭിക്കും. മുതിര്‍ന്ന ജനങ്ങളുടെ വിശ്വാസം ഉണ്ടാക്കാന്‍ ശ്രമിക്കണം, ഇല്ലാത്തപക്ഷം അവരില്‍നിന്ന് തടസ്സങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. രോഗങ്ങള്‍ വരാതെ പ്രത്യേകം ശ്രദ്ധിക്കണം.

ഭരണി

കുടുംബത്തില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. ധനസഹായം ഉണ്ടാകും. പരീക്ഷകളില്‍ വിജയിക്കും. പ്രവര്‍ത്തന മേഖലകളില്‍ ചെറിയാന്‍ തടസ്സങ്ങള്‍ ഉണ്ടാകാം. ശത്രുക്കള്‍ മൂലമുണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ കുറയും. യാത്രകള്‍ പ്രയാസകരം ആകാതിരിക്കാന്‍ പ്രത്യേകം മുന്‍ കരുതല്‍ അത്യാവശ്യമാണ്. ആരോഗ്യകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം. ആദരവ് അംഗീകാരം എന്നിവ ലഭിക്കും.

കാര്‍ത്തിക

അംഗീകാരങ്ങള്‍ ലഭിക്കും. നമ്മുടെ തയ്യാറെടുപ്പുകള്‍ മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കും. പൊതുജനങ്ങളില്‍നിന്ന് അംഗീകാരം ലഭിക്കും. സ്ത്രീകളില്‍ നിന്നു ആദരവ് ഉണ്ടാകും. ശത്രുക്കള്‍ മൂലം ചതവ് പറ്റാതെ പ്രത്യേകം ശ്രദ്ധിക്കണം. വിവിധ കാര്യങ്ങളെ പറ്റി ചിന്തിച്ചു മനസ്സ് വ്യാകുലപ്പെടും. പരീക്ഷകളിലെ വിജയവും, ജോലി സ്ഥലത്തെ നല്ലപേര് എന്നിവ കാണുന്നു.

രോഹിണി

എടുത്തുചാടിയുള്ള തീരുമാനങ്ങള്‍ ചിലപ്പോള്‍ തിരിച്ചടിയാകും. ദൂരദേശ യാത്രകള്‍ക്ക് സാധ്യത കാണുന്നു.  ചിലവുകള്‍ വര്‍ദ്ധിക്കും. വിവാഹം പോലുള്ള കാര്യങ്ങളില്‍ തടസ്സം നേരിട്ടേക്കാം. ചിന്താകുഴപ്പം ഉണ്ടായാല്‍ മുതിര്‍ന്നവരുടെ സഹായം തേടുന്നത് നന്നായിരിക്കും. അമിതഭയം ദേഷ്യം എന്നിവ ഉണ്ടാകാം.

മകയിരം

മറ്റുള്ളവരില്‍ നിന്നും ബഹുമാനം ലഭിക്കും, . സ്ത്രീ സുഖം ഉണ്ടാകും. പുതിയ വസ്ത്രാഭരണാദികള്‍ വാങ്ങും. നല്ല സുഹൃത്തുക്കളുമായി വിനോദ യാത്രകള്‍ നടത്താന്‍ സാധിക്കും. ഐടി മേഖലകളിലുള്ളവര്‍ക്ക് തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിക്കും. ശത്രുക്കള്‍ മൂലം ഉണ്ടാകുന്ന തടസ്സങ്ങള്‍ കുറയും

തിരുവാതിര

ബന്ധുജനങ്ങള്‍ മൂലം ചില തടസ്സങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വാഹനങ്ങള്‍ അപകടത്തില്‍ പെടാതെ പ്രത്യേകം ശ്രദ്ധിക്കണം.. കൂടുതല്‍ പഠനത്തിന് വിധേയമാകാതെ ചെയ്യുന്ന കാര്യങ്ങളില്‍ പരാജയം സംഭവിക്കാന്‍ സാധ്യതകാണുന്നു. പലകാര്യങ്ങളിലും സുഹൃത്തുക്കള്‍ വിയോജിപ്പ് പ്രകടിപ്പിക്കും. പെട്ടെന്നുള്ള വികാരപ്രകടനം ദോഷം ചെയ്യും.

പുണര്‍തം

മനസ്സിനിണങ്ങിയ പുതിയ പ്രണയ ബന്ധങ്ങള്‍ക്ക് തുടക്കമിടാന്‍ സാധ്യത. വിവാഹാദി കാര്യങ്ങള്‍ക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് മനസ്സിനിണങ്ങിയ പെണ്‍കുട്ടികളെ കണ്ടെത്താന്‍ കഴിയും. നേത്ര രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്. ചതിയില്‍ പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. പുതിയ സ്ഥാനമാനങ്ങള്‍ക്കായി നമ്മുടെ പേര് നിര്‍ദ്ദേശിക്കപ്പെടാന്‍ സാധ്യത കാണുന്നു.  മനുഷിക ചിന്തയോട് കൂടി ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളും വിജയത്തിലേക്ക് വരും.

പൂയം

പണം ഒഴുകിയെത്തും, സ്വര്‍ണ്ണം വാങ്ങുവാനും സാധ്യത. നമ്മള്‍ ആഗ്രഹിച്ചിരുന്നതും എന്നാല്‍ ജീവിതത്തില്‍ ഒരിക്കലും ലഭിക്കില്ല എന്ന് വിചാരിച്ചതുമായ സുഹൃത്തുക്കളെ ലഭിക്കും.  ആഡംബരത്തിനു വേണ്ടി പണം ചെലവഴിക്കും. കുടുംബത്തിലും സുഹൃത്തുക്കളുടെ ഇടയിലും സമാധാന അന്തരീക്ഷം ഉണ്ടാകും. സഹോദരങ്ങള്‍ മൂലം ചില കുടുംബ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്.

ആയില്യം

ചതിയില്‍ പെടാതെ പ്രത്യേകം ശ്രദ്ധിക്കണം.  അഭിപ്രായങ്ങള്‍ക്ക് പൊതുവേ അംഗീകാരം ലഭിക്കും. ഇടപെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ആരോഗ്യ കാര്യങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകും. പ്രണയിതാക്കള്‍ അകന്നുനില്‍ക്കും മുതിര്‍ന്നവര്‍ തടസ്സവാദങ്ങള്‍ ഉന്നയിക്കും. യാത്രാ തടസ്സം ഉണ്ടാകാന്‍ സാധ്യത കാണുന്നു ശാരീരിക സുഖം അനുഭവിക്കാന്‍ കഴിയും. പുതിയ വസ്ത്രങ്ങള്‍ ആഭരണങ്ങള്‍ ആഡംബരവസ്തുക്കള്‍ എന്നിവലഭിക്കും.

മകം

പുതിയ തൊഴില്‍ സാഹചര്യങ്ങള്‍ ഉണ്ടാകും. കേസ് വഴക്കുകളില്‍ പെട്ടുപോയവര്‍ പ്രത്യേകം ശ്രദ്ധിക്കണം. അനുകൂലമല്ലാത്ത വിധികള്‍ വരാന്‍ സാധ്യതയുണ്ട്. പൂര്‍ണ്ണ ബോധ്യം ഇല്ലാതെ ചിത്രങ്ങള്‍ കൈമാറുന്നത് ഒഴിവാക്കണം. തൊഴില്‍ മേഖലകള്‍ക്ക് വേണ്ടി പണം മുടക്കുന്നത് ആലോചിച്ചു മാത്രമേ പാടുള്ളൂ. ശത്രുക്കളുടെമേല്‍ വിജയം കൈവരിക്കും ഉപരിപഠന മേഘലകളില്‍ വിജയം.

പൂരം

ഈശ്വരാധീനം വര്‍ദ്ധിക്കും. ശത്രുക്കള്‍ ഉണ്ടാകുന്ന തടസങ്ങളെ അതിജീവിച്ച് മുന്നോട്ടുപോകും, സ്ഥാനക്കയറ്റം ലഭിക്കും. അനാവശ്യ കൂട്ടുകെട്ടുകള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും. വീട്ടില്‍ നിന്നും അകന്ന് നില്‍ക്കാന്‍ സാധ്യത കാണുന്നുണ്ട്. യാത്രകള്‍ ആവശ്യമായിവരും.കടം കൊടുക്കാന്‍ പാടില്ല. സ്ത്രീജനങ്ങളുമായി അമിത ഇടപെടലുകള്‍ കുറയ്ക്കുന്നതാണ് നല്ലത്.

ഉത്രം

ഏതൊരു കാര്യത്തിനും ഈശ്വര കടാക്ഷം ഉണ്ടാകും. സര്‍ക്കാറില്‍ നിന്നുള്ള കോണ്‍ട്രാക്ടുകള്‍ ലഭിക്കും. ദൂരദേശ യാത്രകള്‍ അനുകൂലമായി വരും. വിദേശ തൊഴില്‍ ലഭിക്കാന്‍ സാധ്യത കാണുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ തടസ്സം നേരിടാം. വിവിധ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് മനസ്സ് അസ്വസ്ഥമാകും. കുടുംബത്തില്‍ ഐശ്വര്യം സുഖം എന്നിവ വര്‍ദ്ധിക്കും.

അത്തം

ശാരീരികമായ അസ്വസ്ഥതകള്‍ ഉള്ളവര്‍ ആരോഗ്യകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം. കീഴ് ജീവനക്കാരില്‍ നിന്ന് സഹായ സഹകരണങ്ങള്‍ ഉണ്ടാകും വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഉന്നത തൊഴിലിലേക്ക് മാറുവാനും ചെയ്യുന്ന തൊഴില്‍ ഉയര്‍ന്ന സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുകയും സാധ്യത കാണുന്നുണ്ട്. ഭയം വര്‍ദ്ധിക്കും വിവിധ തരത്തിലുള്ള കാര്യങ്ങളെ പറ്റി ചിന്തിച്ച് മാനസിക അസ്വസ്ഥതകള്‍ ഉണ്ടാകാം.

ചിത്തിര

പ്രഫഷനല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍. തടസ്സങ്ങള്‍ ഉണ്ടാകാതെയും വാക്കുതര്‍ക്കങ്ങള്‍ ഉണ്ടാകാതെയും പ്രത്യേകം ശ്രദ്ധിക്കണം. മാനസിക ബലം ഉണ്ടാകും. ഉദ്യോഗസംബന്ധമായ ഉത്തമ സമയമാണ് ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകും. ഉത്തമ സുഹൃത്തുക്കളില്‍ നിന്നും സഹായങ്ങള്‍ പ്രതീക്ഷിക്കാം.

ചോതി

ഉത്സാഹപൂര്‍വം ഏതൊരു കാര്യവും ചെയ്യതു തീര്‍ക്കാന്‍ കഴിയും. പിതൃസ്ഥാനീയരുടെ സഹായസഹകരണങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ഥി കാര്യങ്ങളില്‍ വിജയിക്കും. സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കും. തൊഴില്‍മേഖലയില്‍ മേന്മ കാണുന്നു. യാത്രാക്ലേശം അനുഭവപ്പെടാം. സാധനങ്ങള്‍ മോഷണം പോകാതെ പ്രത്യേകം ശ്രദ്ധിക്കണം.

വിശാഖം

തൊഴില്‍ തേടിയുള്ള യാത്രകള്‍ ഫലപ്രദമാകും. കിട്ടാനുള്ള പണം തിരികെ ലഭിക്കും. കുടുംബ ബന്ധങ്ങളുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കങ്ങള്‍ സാധ്യത കൂടുതലാണ്. കര്‍മ്മമേഖലയില്‍ കൂടുതല്‍ വിജയം കൈവരിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കും. തൊഴില്‍ വരുമാനം വര്‍ദ്ധിക്കും. ഈശ്വരാധീനം വരുത്തേണ്ടത് സര്‍വ്വകാര്യ വിജയത്തിനും അത്യാവശ്യമാണ്. അല്പസമയം പ്രാര്‍ത്ഥനകള്‍ക്കായി മാറ്റി വയ്ക്കുന്നത് ഗുണം ചെയ്യും.

അനിഴം

സഹോദരങ്ങളില്‍ നിന്ന് ഗുണം ലഭിക്കില്ല. കുടുംബത്തില്‍ തര്‍ക്കങ്ങള്‍ക്ക് സാധ്യത കാണുന്നുണ്ട്. പഠനകാര്യങ്ങളില്‍ അലസത ഉണ്ടാകും. കുടുംബത്തിലെ മുതിര്‍ന്നവരുടെ സഹായസഹകരണങ്ങള്‍ ഉണ്ടാകും. ഉത്സാഹപൂര്‍വം പ്രവര്‍ത്തിക്കും. പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തൊഴിലിലേക്ക് മാറാനുള്ള ശ്രമം നടത്തും . കരകൗശല മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആഭരണ നിര്‍മ്മാതാക്കള്‍ ഇത്തരം ഉല്‍പന്നങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നവര്‍ക്കും കാലം അനുകൂലമാണ്.

തൃക്കേട്ട

പൊതുവേ പ്രവര്‍ത്തനമാന്ദ്യം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അലസത ഉണ്ടാകാം. ധനപരമായ കാര്യങ്ങളില്‍ തടസ്സമുണ്ടാകാം.  കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. പൊതുവേ എല്ലാ കാര്യങ്ങളിലും സംശയം ജനിക്കും. ഭാഗ്യം അനുകൂലമായിരിക്കും സ്ത്രീകളില്‍നിന്ന് ധനനേട്ടം ഉണ്ടാകും . തൊഴില്‍പരമായി നേട്ടങ്ങള്‍ക്ക് സാധ്യത കാണുന്നുണ്ട്. സര്‍ക്കാര്‍ ജോലിക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യം ഉണ്ടാകും.

മൂലം

പണം ആര്‍ക്കും കടം കൊടുക്കരുത്. കൂടുതല്‍ പണം മുടക്കി ബിസിനസ്സുകള്‍ പുതുതായി ചെയ്യാന്‍ ശ്രമിക്കുന്നത് നഷ്ട സാധ്യതയ്ക്ക് ഇടവരുത്തും. സര്‍ക്കാര്‍ തൊഴില്‍ വേണ്ടി ശ്രമിക്കുന്നത് സര്‍ക്കാര്‍ കോണ്‍ട്രാക്ടുകള്‍ എടുത്ത് ചെയ്യുന്നതും വിജയസാധ്യത കാണാവുന്നതാണ്. സര്‍വീസ് മേഖലയുമായി ബന്ധപ്പെട്ട പണിയെടുക്കുന്നവര്‍ ഡോക്ടര്‍മാര്‍ മെഡിസിന്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് പഠന മേഖലയിലും കര്‍മ്മ മേഖലയിലും ഉയര്‍ച്ചയും അനുഭവപ്പെടും.

പൂരാടം

പലകാര്യങ്ങളിലും മുന്‍വിധിയോടുകൂടി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കും. തര്‍ക്കവിഷയങ്ങളില്‍ ഏര്‍പ്പെടും. സഹോദരഗുണം ഉണ്ടാകും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കും. പൊതുവേ എല്ലാ കാര്യങ്ങളും സുഗമമായി നടക്കുന്നില്ല എന്ന തോന്നല്‍ മനസ്സിലുണ്ടാകും. പണം കടം കൊടുക്കരുത്. സായുധസേന കളില്‍ പണിയെടുക്കുന്നവര്‍ക്ക് പ്രമോഷനുകള്‍ ലഭിക്കും. വിദ്യാര്‍ഥികള്‍ ഊര്‍ജ്ജസ്വലരായി പ്രവര്‍ത്തിക്കും.

ഉത്രാടം

ഇറങ്ങുന്ന കാര്യങ്ങളിലെല്ലാം ആദ്യം ഒരു തടസ്സം ഉണ്ടാകും.  പുതിയ വിവാഹ ആലോചനകള്‍ വരും. വ്യത്യസ്ത ജാതി മത വിഭാഗങ്ങളില്‍ പെട്ടവരും വ്യത്യസ്ത ദേശങ്ങളില്‍ ഉള്ളവരുമായ സ്ത്രീജനങ്ങളോട് ഇഷ്ടം തോന്നും. സര്‍ക്കാരില്‍ നിന്നും കുടുംബത്തിലെ മുതിര്‍ന്ന അവരില്‍നിന്നും തടസ്സവാദങ്ങള്‍ കേള്‍ക്കേണ്ടിവരും. പെട്ടെന്നുണ്ടാകുന്ന കോപം ബുദ്ധിമുട്ടുകളെ വരുത്തിവയ്ക്കും.

തിരുവോണം

വിദേശയാത്രകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും വിദേശത്ത് പഠനത്തിനുവേണ്ടി ശ്രമിക്കുന്നവര്‍ക്കും ആഗ്രഹസാഫല്യം ഉണ്ടാകും. സര്‍വ്വവിധ സുഖങ്ങള്‍ക്കും വര്‍ദ്ധനവും നേട്ടങ്ങളും ഉണ്ടാകും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം ഉണ്ടാകും ശത്രുക്കളെ ജയിക്കും. കാര്യലാഭം ധനനേട്ടം എന്നിവ കാണുന്നുണ്ട്. ഊഹക്കച്ചവടങ്ങളില്‍ നഷ്ട സാധ്യത കാണുന്നു.

അവിട്ടം

സ്ത്രീകള്‍ മൂലം ദുഃഖ സമാനമായ കാര്യങ്ങള്‍ കേള്‍ക്കാനിടവരും. കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട കലഹത്തിന് സാധ്യത കാണുന്നു. ഉന്നത നേതൃസ്ഥാനങ്ങള്‍ അലങ്കരിക്കുന്നവര്‍ പ്രവര്‍ത്തകരുടെ അഭിപ്രായം ഭിന്നത മൂലം ബുദ്ധിമുട്ടുകള്‍ അനുഭവിക്കും. പലകാര്യങ്ങളിലും ആദ്യ സാമ്പത്തിക നഷ്ടം ഉണ്ടാകും. വിദേശരാജ്യങ്ങളില്‍ സഞ്ചരിക്കാന്‍ ഇടവരും. വിദേശ തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല കാലഘട്ടമാണ്.

ചതയം

പുതിയ വീട് വാങ്ങണം എന്നുള്ള ആഗ്രഹം തോന്നും. കുടുംബാംഗങ്ങളുമായി സന്തോഷകരമായ ആ യാത്രകള്‍ക്ക് പുറപ്പെടും. വീട്ടുകാരുടെ അനുകൂല നിലപാട് മൂലം മാനസിക സന്തോഷം അനുഭവപ്പെടും. ആരോഗ്യനില തൃപ്തികരമായിരിക്കുകയില്ല. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല നിലപാട് ഉണ്ടാകും. തര്‍ക്കങ്ങളിലും വിജയിക്കും തടസ്സങ്ങള്‍ മാറി വരും.

പൂരുട്ടാതി

സര്‍ക്കാര്‍ കാര്യങ്ങളില്‍ തടസ്സം അനുഭവപ്പെടും. അധ്വാനിക്കുന്ന അനുസരിച്ചുള്ള പ്രതിഫലം ലഭിച്ചു എന്നു വരില്ല. പ്രവര്‍ത്തനമികവ് ഉപരിപഠനവും ആയിട്ടുള്ള ബുദ്ധിമുട്ടുകള്‍ മാറിവരും. പ്രൊഫഷണല്‍ കോഴ്‌സ് തലത്തിലേക്കുള്ള തടസ്സങ്ങള്‍ മാറി പഠിക്കുവാന്‍ വേണ്ടിയിട്ടുള്ള തുക ലോണായി ലഭിക്കുവാന്‍ സാധ്യതയുണ്ട്. ദൂരദേശത്ത് പഠിക്കുവാന്‍ വേണ്ടി പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അവസരങ്ങള്‍ ലഭിക്കും.

ഉത്രട്ടാതി

ലോണുകള്‍ ലഭിക്കും. സാമ്പത്തിക സഹായം ഉണ്ടാകും. സോഷ്യല്‍ മീഡിയ വഴി പുതിയ സുഹൃത്തുക്കളെ പരിചയപ്പെടും. മനസ്സിന് പൂര്‍ണതൃപ്തി എന്ന് തോന്നുന്ന കാര്യങ്ങള്‍ മാത്രമേ ചെയ്യാന്‍ പാടുള്ളൂ. അല്ലാത്തപക്ഷം മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. കര്‍മ്മമേഖലകളില്‍ പൊതുവേ അലസത കാണുന്നുണ്ട്. മെഡിസിന്‍ അടക്കമുള്ള പഠന മേഖലകളില്‍ അഡ്മിഷന് സാധ്യത തെളിയും.

രേവതി

സമൂഹത്തില്‍ കീര്‍ത്തി ഉണ്ടാകും. അംഗീകാരം ലഭിക്കും നല്ല വാര്‍ത്തകള്‍ കേള്‍ക്കും അലച്ചില്‍ ഉണ്ടാകാം. പുതിയ വസ്ത്രാഭരണാദികള്‍ ലഭിക്കും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങാന്‍ ശ്രമിക്കും. പ്രണയബന്ധങ്ങള്‍ വിവാഹത്തില്‍ കലാശിക്കും. അനാവശ്യ സുഹൃദ്ബന്ധങ്ങള്‍ ഒഴിവാക്കുന്നത് മൂലം പെട്ടെന്ന് ഉണ്ടാക്കാവുന്ന അപവാദങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കും.

 

Comments are closed.