DCBOOKS
Malayalam News Literature Website

നിങ്ങളുടെ ഈ ആഴ്ച ( 2018 മാര്‍ച്ച് 25 മുതല്‍ 31 വരെ )

അശ്വതി
പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാവുന്ന സന്ദര്‍ഭമല്ല. ബന്ധുക്കളുമായി ഐക്യം കുറയുന്നതാണ്. വ്യാപാര കാര്‍ഷിക മേഖലകള്‍ പുഷ്ടിപ്പെടും. സ്വത്തുക്കള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാര്യസാധ്യതയുടെ സന്ദര്‍ഭമാകുന്നു. സുഖമായ ജീവിതസൗകര്യങ്ങള്‍ ലഭ്യമാകും.

ഭരണി
ചിലര്‍ക്ക് ചെറിയ തോതില്‍ പ്രേമനൈരാശ്യത്തിന്റെ സമയമാണ്. തൊഴില്‍രംഗത്ത് വിവിധ പ്രതിസന്ധികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. യന്ത്രശാലകള്‍ക്ക് അധികലാഭം ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു. എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീര്‍ക്കും.

കാര്‍ത്തിക
കുട്ടികള്‍ക്ക് ഉദരരോഗം വരാനിടയുണ്ട്. ധാരാളം സമ്പാദിക്കുമെങ്കിലും മതിപ്പ് ലഭിക്കുന്നതല്ല. ജീവിതത്തിന്റെ ഗതിതന്നെ മാറിയേക്കാവുന്ന ചില സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. ഇലക്ട്രിക്, ഇലക്ട്രോണിക്‌സ് മുതലായ തൊഴില്‍ ചെയ്യുന്നവര്‍ക്കു മികച്ച ലാഭം പ്രതീക്ഷിക്കാം.

രോഹിണി
സഹോദരങ്ങളാല്‍ ചില വൈഷമ്യങ്ങള്‍ അനുഭവപ്പെടും. വിഷമതകള്‍ ഉളവാക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനിട വരും. സുഹൃത്തുക്കളുമായി അഭിപ്രായഭിന്നതകള്‍ ഉണ്ടാകുന്നത് പലവിധ മനക്ലേശങ്ങള്‍ക്ക് ഇടവരുത്തുന്നതാണ്. വ്യാപാര വ്യവസായ മേഖലകള്‍ പുഷ്ടിപ്പെടും.

മകയിരം
സര്‍ക്കാരില്‍ നിന്നു പലവിധ ആനുകൂല്യങ്ങള്‍ ലഭിക്കാവുന്നതാണ്. മക്കള്‍ മുന്‍കോപവും തന്നിഷ്ടവും പ്രവര്‍ത്തിക്കുന്നത് മുഖേന മനഃക്ലേശത്തിനിടയാക്കും. നൃത്തസംഗീതക്ലാസുകള്‍ നടത്തുന്നവര്‍ക്ക് ധാരാളം വിദ്യാര്‍ഥികളെ ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു.

തിരുവാതിര
സന്താനങ്ങള്‍ക്ക് ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്. ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. സഹോദരങ്ങള്‍ക്കു പലവിധ വൈഷമ്യങ്ങള്‍ ഉണ്ടാകും. അല്‍പം നഷ്ടം വരുമെങ്കിലും കഠിനമായി പ്രയത്‌നിക്കും. വാഹനസംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും.

പുണര്‍തം
ബന്ധുക്കളുമായി അല്‍പം അകല്‍ച്ചയുണ്ടാകാനിടയുണ്ട്. നൃത്ത സംഗീത ക്ലാസുകള്‍ നടത്തുന്നവര്‍ക്ക് വരുമാനം വര്‍ദ്ധിക്കും. പെട്ടെന്നുള്ള കോപം നിമിത്തം പരുഷമായി സംസാരിക്കും. മനസില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഈശ്വരകൃപയാല്‍ നിഷ്പ്രയാസം സാധ്യമാകും.

പൂയം
എല്ലാ പ്രവൃത്തികളിലും വിജയം കണ്ടെത്തും. ബന്ധുമിത്രാദികളില്‍ നിന്നും അപ്രതീക്ഷിതമായ എതിര്‍പ്പുകളെ തരണം ചെയ്യേണ്ടി വരും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. മാതാപിതാക്കളോടു സ്‌നേഹമായിരിക്കുകയും ആജ്ഞകള്‍ അംഗീകരിക്കുകയും ചെയ്യും.

ആയില്യം
ദമ്പതികളില്‍ സ്വരച്ചേര്‍ച്ചക്കുറവ് അനുഭവപ്പെടും. ബാങ്കില്‍ ലോണിനായി അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ലഭ്യമാകും. കുടുംബപരമായ സംരംഭത്തില്‍ നിന്നും പിന്മാറി സ്വന്തം വ്യാപാരം തുടങ്ങുവാന്‍ തീരുമാനിക്കും. ജീവിതത്തില്‍ ഒരു വലിയ മുന്നേറ്റവും കൈവരാന്‍ ഇടയുണ്ട്. കംപ്യൂട്ടര്‍ സെന്ററുകള്‍, കമ്പ്യൂട്ടര്‍ അനുബന്ധ സ്ഥാപനങ്ങള്‍ തുടങ്ങിയവ നേട്ടത്തിലാകും.

മകം
സ്വന്തമായി കോണ്‍ട്രാക്റ്റ് തൊഴില്‍ ചെയ്യുന്നവര്‍ക്ക് ബില്‍ പാസാക്കാന്‍ അല്‍പം കാലതാമസമുണ്ടാകും. ധനാഭിവൃദ്ധിയുടെയും മാനസിക സന്തോഷത്തിന്റെയും സന്ദര്‍ഭമാകുന്നു. ഉദരസംബന്ധമായ രോഗം വരാനിടയുണ്ട്. ജോലിരംഗത്ത് കൂടുതല്‍ അംഗീകാരങ്ങള്‍ നേടിയെടുക്കാന്‍ കഴിയും.

പൂരം
വ്യാപാര വ്യവസായ മേഖലകള്‍ പുഷ്ടിപ്പെടും. മാതാവിന് അസുഖം വരാനിടയുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്ഥിരവരുമാനം ഉണ്ടാകുന്ന ചില പദ്ധതികള്‍ ആസൂത്രണം ചെയ്യും. അപ്രതീക്ഷിതമായ സൗഭാഗ്യങ്ങള്‍ അനുഭവപ്പെടും. പഠനത്തില്‍ ശ്രദ്ധയും താല്‍പര്യവും പ്രകടിപ്പിക്കുമെങ്കിലും അല്‍പം അലസതയുണ്ടാകും.

ഉത്രം
പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് സാധിക്കും. വ്യാപാര വ്യവസായ മേഖലകളില്‍ അഭിവൃദ്ധിയുണ്ടാകും. കുടുംബത്തില്‍ നിന്നു മാറി താമസിക്കാന്‍ ഉചിതമായ അവസരമാണ്. സാമ്പത്തികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും.

അത്തം
സര്‍ക്കാര്‍ ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്. പല വിഷമഘട്ടങ്ങളില്‍ നിന്നും മോചനം ലഭിക്കും. പ്രതികൂല സാഹചര്യങ്ങളില്‍ ആത്മവിശ്വാസത്തോട്ടു കൂടി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും.

ചിത്തിര
വ്യാപാര വ്യവസായ മേഖലകള്‍ പുഷ്ടിപ്പെടും. വിവാഹം അന്വേഷിക്കുന്നവര്‍ക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും.  ഔദ്യോഗിക കാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. കഴിവുകള്‍ ശ്രദ്ധാര്‍പൂര്‍വം ഉപയോഗിക്കുന്നത് വലിയ ഉയര്‍ച്ച ലഭിക്കുന്നതിന് കാരണമാകുന്നതാണ്.

ചോതി
മനസ്സില്‍ പലതരത്തിലുള്ള ദുഷ്ചിന്തകള്‍ വന്നുകൊണ്ടിരിക്കും. സഹോദരങ്ങളാല്‍ തനിക്കും തന്നാല്‍ സഹോദരനും ഗുണാനുഭവം ലഭ്യമാകും. സാമര്‍ഥ്യത്തോടെയും ധൈര്യത്തോടെയും എല്ലാ പ്രവൃത്തികളും ചെയ്തു തീര്‍ക്കും. ജീവിതപ്രതിസന്ധികളെ അനായാസേന തരണം ചെയ്യും.

വിശാഖം
ഏതു കാര്യത്തിലും പ്രതീക്ഷിക്കാത്തവിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകാം. വാക്ചാതുര്യത്താല്‍ അയല്‍വാസികളെ ആകര്‍ഷിക്കും. സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്കു തടസ്സം നേരിടാവുന്നതാണ്. വ്യാപാര വ്യവസായ മേഖലകള്‍ പുഷ്ടിപ്പെടും.

അനിഴം
ക്ഷേത്രദര്‍ശനം, തീര്‍ഥാടനം എന്നിവയ്ക്കുള്ള സന്ദര്‍ഭം കാണുന്നു. മാതാപിതാക്കളാല്‍ മാനസിക വൈഷമ്യം ഉണ്ടാകും. നയപരവും സ്‌നേഹവുമായ പ്രവൃത്തിയാല്‍ ബന്ധുക്കളെ ആകര്‍ഷിക്കും. ബിസിനസ് രംഗത്ത് സഹോദരങ്ങള്‍ പരസ്പരം സ്‌നേഹവും ഐക്യവും പ്രകടിപ്പിക്കും.

തൃക്കേട്ട
വ്യാപാര വ്യവസായത്താല്‍ അധികലാഭം കിട്ടാവുന്നതാണ്. പുതിയ ബിസിനസുകള്‍ ആരംഭിക്കുന്നതിനും ഗൃഹനിര്‍മാണത്തിനും ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സാധിക്കും. അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി കഠിനപ്രയത്‌നം ആവശ്യമായി വരും.

മൂലം
പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസിന് സന്തോഷം ലഭിക്കും. കര്‍മ്മരംഗത്ത് ശത്രുക്കളുടെ ശല്യം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച് പുരോഗതി പ്രാപിക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും.

പൂരാടം
ഉത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിച്ചാല്‍ മേലധികാരികളുടെ അപ്രീതിക്ക് സാധ്യത കാണുന്നു. പല വിധ പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്യേണ്ടി വരും. കമ്പനികളിലും മറ്റും ഉന്നത സ്ഥാനവും മികച്ച നേട്ടവും കൈവരിക്കും.

ഉത്രാടം
ധനാഭിവൃദ്ധിക്കും പുത്രലബ്ധിക്കുമുള്ള അവസരമായി കാണുന്നു. ഭൂമി സംബന്ധമായ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. ബിസിനസുകാര്‍ക്ക് അധികലാഭം ലഭ്യമാകും. സഹോദരങ്ങളുടെ പിണക്കം മാറി വരും. പുതിയ തൊഴില്‍ മേഖലയിലേയ്ക്ക് മാറാന്‍ സാധിക്കും. വാക്ചാതുര്യവും അറിവും വര്‍ധിക്കും.

തിരുവോണം
മനസിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ വളരെ വേഗം നിവൃത്തിയിലെത്തും. ഭൂസ്വത്തുക്കള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. മരുമക്കളോടു സ്‌നേഹവും പ്രിയവുമുള്ളവരായിരിക്കും. സഹോദരങ്ങള്‍ പരസ്പരം ഐക്യവും സഹകരണവും പ്രകടിപ്പിക്കും.

അവിട്ടം
മാതാപിതാക്കളുടെ അഭിപ്രായം എല്ല കാര്യങ്ങളിലും ആരായും. വശ്യതയാര്‍ന്ന സംസാരത്താല്‍ എല്ലാവര്‍ക്കും പ്രിയമുള്ളവരായിരിക്കും. പഠനത്തില്‍ ശ്രദ്ധയും താല്‍പര്യവും പ്രകടിപ്പിക്കും. വാഹനം, വസ്തുക്കള്‍ എന്നിവ വ്യാപാരം ചെയ്യുന്നവര്‍ക്ക് അധികലാഭം ലഭ്യമാകും.

ചതയം
കുടുംബാഭിവൃദ്ധിയുണ്ടാകുകയും കുടുംബക്കാരാല്‍ പ്രശംസിക്കപ്പെടുകയും ചെയ്യും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ആത്മാര്‍ത്ഥമായി സഹകരിക്കുന്നവരോട് ചിലപ്പോള്‍ വെറുപ്പ് കാണിക്കും. ചെറുകിട വ്യവസായികള്‍ക്ക് അധികലാഭം ലഭ്യമാകും.

പൂരുരുട്ടാതി
സാമ്പത്തിക പിരിമുറുക്കം ഉണ്ടാകുമെങ്കിലും കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും. ഉയര്‍ന്ന ഉദ്യോഗത്തിനായി പരീക്ഷ എഴുതുന്നവര്‍ക്കു ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു. ധര്‍മഗുണം ഉണ്ടായിരിക്കുമെങ്കിലും പ്രവര്‍ത്തിക്കുന്ന കാര്യങ്ങളില്‍ തരക്കുറവ് അനുഭവപ്പെടും.

ഉത്രട്ടാതി
അനാവശ്യമായ ആരോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. പുതിയ സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല. പലവിധ പ്രതിസന്ധികള്‍ ഉണ്ടാകുകയും ധനാഗമമാര്‍ഗങ്ങള്‍ പലതും തടസപ്പെടുകയും ചെയ്യും.

രേവതി
സ്വയംതൊഴില്‍ ചെയ്യുന്നവരും വ്യാപാരികളും അതീവശ്രദ്ധയോടെ കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടതാണ്. സല്‍ക്കര്‍മങ്ങള്‍ക്കായി ധനം ചെലവഴിക്കുന്നതായിരിക്കും. അന്യര്‍ക്കായി പരിശ്രമിക്കുന്നത് മൂലം തനിക്കും ഉപകാരം ലഭ്യമാകും. നന്നായി ആലോചിച്ച ശേഷം മാത്രം ബിസിനസില്‍ തീരുമാനങ്ങള്‍ കൈകൊള്ളുക.

 

Comments are closed.