നിയമസഭാ സാഹിത്യ പുരസ്‌കാരം എം മുകുന്ദന്
തിരുവനന്തപുരം: കല, സാഹിത്യം, സാംസ്കാരികം തുടങ്ങിയ മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള ഈ വർഷത്തെ നിയമസഭാ സാഹിത്യ പുരസ്‌കാരം എം മുകുന്ദന്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ജനുവരി 7 മുതൽ 13 വരെ നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിന്റെ (കെ.എൽ.ഐ.ബി.എഫ്) മൂന്നാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും.
Comments are closed.