DCBOOKS
Malayalam News Literature Website

ചെലവൂര്‍ വേണു അന്തരിച്ചു

പത്രപ്രവര്‍ത്തകന്‍, ഫിലിം സൊസൈറ്റി സംഘാടകന്‍, ചലച്ചിത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, സൈക്കോ മാസികയുടെ പത്രാധിപര്‍  എന്നീ നിലകളിലെല്ലാം പ്രശസ്തനായ ചെലവൂര്‍ വേണു അന്തരിച്ചു.  ആദ്യത്തെ സ്പോർട്സ് മാസികയും മനഃശാസ്ത്ര മാസികയും ആരംഭിച്ച് വായനാലോകത്ത് ചെലവൂർ വേണു വിസ്മ യം സൃഷ്ടിച്ചു. കേരളത്തിലെ രണ്ടാമത്തെ ഫിലിം സൊസൈറ്റിയായ അശ്വിനി ഫിലിം സൊസൈറ്റി സ്ഥാപകനാണ്.

ചലച്ചിത്ര നിരൂപകനായാണ് സിനിമാ രംഗത്തേക്കു കടന്നുവരുന്നത്. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ‘ഉമ്മ’ എന്ന സിനിമയ്ക്ക് നിരൂപണമെഴുതി. അത് ചന്ദ്രിക വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. മനസ്സ് ഒരു സമസ്യ, മനസ്സിന്റെ വഴികള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച പ്രധാന കൃതികള്‍. അനശ്വര സംവിധായകനായ ജോണ്‍ എബ്രഹാമിന്റെ ജീവിതം ആസ്പദമാക്കി പ്രശസ്ത സിനിമ നിരൂപകന്‍ പ്രേംചന്ദ് സംവിധാനം ചെയ്യ്ത ജോണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.   ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റും, സംഘടനയുടെ മുഖമാസികയായ ‘ദൃശ്യതാളം’ എന്ന ചലച്ചിത്ര പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്ററുമായിരുന്നു.

Comments are closed.