ആശാന്‍ സ്മാരക കവിതാപുരസ്‌കാരം ദേശമംഗലം രാമകൃഷ്ണന്
ചെന്നൈ: 2018-ലെ ആശാന്‍ സ്മാരക കവിതാ പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്‍ ദേശമംഗലം രാമകൃഷ്ണന്. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ചെന്നൈയിലെ ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്‍ വര്‍ഷംതോറും നല്‍കിവരുന്നതാണ് ഈ പുരസ്‌കാരം.
ഡോ.സി.ആര്‍ പ്രസാദ് ചെയര്‍മാനും ഡോ. ടി.എന്‍ സതീശന്‍, ഡോ. എം.എം ശ്രീധരന്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. ദേശമംഗലത്തിന്റെ കവിതകളിലെ മനുഷ്യസങ്കല്പം ആധുനികകാലത്ത് ഉയര്‍ന്നുവന്നിട്ടുള്ള പല ദര്‍ശനങ്ങളേയും സൗമനസ്യത്തോടെ മാറ്റി നിര്‍ത്തുന്നുണ്ടെന്ന് സമിതി അഭിപ്രായപ്പെട്ടു.
ആശാന്‍ മെമ്മോറിയല്‍ നല്‍കിവരുന്ന 23-ാമത് പുരസ്‌കാരമാണിത്. അസോസിയേഷന്‍ സ്ഥാപകനായ എ.കെ. ഗോപാലന്റെ ജന്മദിനമായ ഡിസംബര്‍ 10ന് ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.
Comments are closed.