ആഷാ മേനോന്റെ എഴുത്തിന് അമ്പതാണ്ട്
ആധുനിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ നിരൂപകൻ കെ.ശ്രീകുമാര്‍ എന്ന ആഷാ മേനോന്റെ എഴുത്ത് അമ്പതാണ്ട് പിന്നിട്ടു. ആഷാ മേനോന്റെ എഴുത്തിന്റെ അമ്പതാം വാർഷികം ജ്ഞാനേശ്വരി പബ്ലിക്കേഷൻസിന്റെ ഇരുപതാം വാർഷികത്തിനൊപ്പം ‘ആഷാ മേനോനോടൊപ്പം’ എന്ന പേരിൽ
പരിപാടി നടന്നത്. ആധുനികസാഹിത്യത്തിന്റെ ദര്‍ശനവും സൗന്ദര്യശാസ്ത്രവും വിശദീകരിക്കുന്ന നവീനഭാവുകത്വം പ്രകടമാക്കുന്ന നിരൂപണങ്ങളിലൂടെയാണ് ആഷാമേനോന്‍ ശ്രദ്ധേയനായത്.
ശ്രാദ്ധസ്വരങ്ങള്‍, ഖാല്‍സയുടെ ജലസ്മൃതി, കൃഷ്ണശിലയും ഹിമശിരസ്സും, പയസ്വിനി, പരാഗകോശങ്ങള്‍ എന്നിവയാണ് പ്രധാന കൃതികള്‍. തനുമാനസി എന്ന രചനയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ജീവന്റെ കയ്യൊപ്പിന് 1994-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. പ്രകൃതിയിലേക്കും മനുഷ്യനിലേക്കുമുള്ള ശാന്തമായ ഒരു അന്വേഷണം എന്നു വിശേഷിപ്പിക്കാവുന്ന യാത്രാക്കുറിപ്പുകളും സാഹിത്യത്തിന്റേയും സംഗീതത്തിന്റേയും ശാസ്ത്രത്തിന്റേയും ആത്മീയതയുടേയും സാകല്യമായി അനുഭവപ്പെടുന്ന ഒരു തരം പാരിസ്ഥിതികാവബോധം വെളിവാക്കിത്തരുന്ന പഠനങ്ങളുമാണ് ആഷാമേനോന്റെത്.
ആഷാമേനോന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.