DCBOOKS
Malayalam News Literature Website

സുബിൻ അമ്പിത്തറയിൽ ആശാൻ യുവകവി പുരസ്കാരത്തിന് അർഹനായി

സുബിൻ അമ്പിത്തറയിൽ ആശാൻ യുവകവി പുരസ്കാരത്തിന് അർഹനായി. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഉച്ചാന്തലമേലെ പുലർകാലെ’ എന്ന കാവ്യസമാഹാരത്തിനാണ്‌ പുരസ്കാരം. മഹാകവി കുമാരനാശാന്റെ 152-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ആശാന്റെ ജന്മനാടായ കായിക്കര ആശാൻ സ്മാരകത്തിൽ ചൊവ്വാഴ്ച നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും. പ്രശസ്തിപത്രവും ഫലകവും Textഅൻപതിനായിരം രൂപയുമാണ് സമ്മാനം. ആശാൻ മെമ്മോറിയൽ അസോസിയേഷനാണ് ജന്മദിനാഘോഷം സംഘടിപ്പിക്കുന്നത്. ഡോ. ബി.ഭുവനേന്ദ്രൻ ചെയർമാനും ആറ്റിങ്ങൽ ഉണ്ണി, രാമചന്ദ്രൻ കരവാരം എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരജേതാവിനെ തിരഞ്ഞെടുത്തത്.

‘വീടെ’ന്ന കവിതയിൽ തുടങ്ങി ‘ബ്രേക്ക് അപ്പി’ൽ അവസാനിക്കുന്ന ഒരു ശീതക്കാറ്റ് ‘ഉച്ചാന്തലമേലെ പുലർകാലെ’ എന്ന  സമാഹാരത്തെ ഒന്നാകെ പുതഞ്ഞുപിടിച്ചിരിക്കുന്നു. അനേകം കിളിവാതിലുകളുള്ള മലയടിവാരത്തെ ഒരു കുഞ്ഞുവീടായി മാറുന്നു ‘ഉച്ചാന്തലമേലേ പുലർകാലേ’. പഴക്കമേറിയ ലോകത്തെ കാണുന്ന ഒരു ‘മില്ലെനിയം ബോൺ’ കുട്ടിയുടെ കാഴ്ചയിലാണ് സുബിൻ അമ്പിത്തറയിലിന്റെ ഏതെണ്ടെല്ലാ കവിതകളും. ക്യാമറ എവിടെ വെക്കണം എന്ന് ശങ്കയില്ലാത്ത ഒരു ‘ഡയരക്ടർ ബ്രില്യൻസ് ‘ കൂടിയാണത്. അവതാരിക: പി. രാമൻ. പഠനം: സുധീഷ് കോട്ടേമ്പ്രം, വീട്, ഉറക്കം, അപ്പൻ, വെള്ളം കോരുന്നപെൺകുട്ടി, ചില്ലകളിൽ ഓർമ്മ വീശുന്ന നേരം, വല്യപ്പനും റേഡിയോയും, തലയ്ക്കുതാഴെ ശൂന്യാകാശം തുടങ്ങിയ 37 കവിതകൾ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

കുമാരനാശാന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.