ആര്യയും സയേഷയും വിവാഹിതരായി
തമിഴ് സിനിമാതാരം ആര്യയും തെന്നിന്ത്യന്‍ നടി സയേഷ സെയ്ഗാളും വിവാഹിതരായി. മാര്‍ച്ച് 10-ന് ഹൈദരാബാദില്‍ വെച്ചു നടന്ന വിവാഹചടങ്ങുകളില്‍ സിനിമാലോകത്തെ നിരവധി പ്രമുഖരും അടുത്ത ബന്ധുക്കളും പങ്കെടുത്തു. ശനിയാഴ്ചയായിരുന്നു സംഗീത് സെറിമണി.
മലയാളിയായ ആര്യ തമിഴ് സിനിമകളിലൂടെയാണ് ശ്രദ്ധ നേടുന്നത്. നടന്‍ ദിലീപ് കുമാറിന്റെ സഹോദരിയുടെ പേരക്കുട്ടിയാണ് സയേഷ. സയേഷയുടെ പിതാവ് സുമീത് സൈഗാളും മാതാവ് ഷഹീന്‍ ബാനുവും സിനിമാതാരങ്ങളാണ്.
ഫെബ്രുവരി 14 വാലെന്റൈന്‍സ് ദിനത്തിലാണ് ഇരുവരും വിവാഹിതരാകുന്നതായി ആരാധകരെ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ഗജിനികാന്ത് എന്ന ചിത്രത്തില്‍ സയേഷയായിരുന്നു ആര്യയുടെ നായിക. മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പാനിലും ആര്യയും സയേഷയും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്.
Comments are closed.