യൂറോപ്യൻ എസ്സേ പ്രൈസ് അരുന്ധതി റോയിക്ക്
ലോകം കാതോർക്കുന്ന അനുഗൃഹീത സാഹിത്യകാരിയും സാമൂഹ്യപ്രവർത്തകയുമായ അരുന്ധതി റോയിക്ക് 45-ാ മത് യൂറോപ്യൻ എസ്സേ പ്രൈസ്. ‘ആസാദി’ എന്ന പേരിലുള്ള അരുന്ധതിയുടെ ലേഖന സമാഹാരത്തിന്റെ ഫ്രഞ്ച് പതിപ്പിനാണ് പുരസ്കാരമെന്ന് ചാൾസ് വെയ്‌ലണ്‍ ഫൗണ്ടേഷൻ അറിയിച്ചു. 20,000 സ്വിസ് ഫ്രാങ്ക് (ഏകദേശം 18 ലക്ഷം രൂപ) ആണ് പുരസ്കാര തുക. സെപ്റ്റംബർ 12ന് ലൂസന്നെ സിറ്റിയിൽ നടന്ന ചടങ്ങിൽ അരുന്ധതി അവാർഡ് ഏറ്റുവാങ്ങി. ആദ്യമായാണ് ഒരു ഇന്ത്യയിൽ നിന്നും ഒരാൾക്ക് ഈ ബഹുമതി ലഭിക്കുന്നത്. അരുന്ധതി റോയി ഉപയോഗിച്ച ഭാഷ ലോകത്തിന്റെ പ്രതിഫലനമാണെന്നും ഫാഷിസത്തെ വിശകലനം ചെയ്യുന്ന ലേഖനങ്ങൾ അതിനെതിരെ പോരാടുന്നതായും ജൂറി വിലയിരുത്തി.
അടിച്ചമര്‍ത്തലുകളുടെ ലോകത്തില്‍ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥതലങ്ങളെക്കുറിച്ച് പുതുക്കിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന സ്‌ഫോടനാത്മകമായ എഴുത്താണ് അരുന്ധതി റോയിയുടേത്.
അരുന്ധതി റോയിയുടെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക
Comments are closed.