DCBOOKS
Malayalam News Literature Website

നവമലയാളി സാംസ്കാരിക പുരസ്കാരം അരുന്ധതി റോയി ഏറ്റുവാങ്ങി

ചിത്രത്തിന് കടപ്പാട്-ദേശാഭിമാനി ഓണ്‍ലൈന്‍
ചിത്രത്തിന് കടപ്പാട്-ദേശാഭിമാനി ഓണ്‍ലൈന്‍

നവമലയാളി സാംസ്കാരിക പുരസ്കാരം അരുന്ധതി റോയി ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഡോ. ജെ ദേവിക അരുന്ധതി റോയിക്ക്‌ സമ്മാനിച്ചു. അവാർഡ് തുക സാമൂഹികമാറ്റങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന ട്രസ്റ്റിലേക്ക്‌ കൈമാറുമെന്ന്‌ അരുന്ധതി റോയി പറഞ്ഞു. കവി പി എൻ ഗോപീകൃഷ്ണൻ അധ്യക്ഷനായി. നവമലയാളി ചീഫ് എഡിറ്റർ ടി ടി ശ്രീകുമാർ, സമീറ നസീർ, സോണി വേലൂക്കാരൻ എന്നിവർ സംസാരിച്ചു.

മണിപ്പുരിലേത് ആഭ്യന്തരയുദ്ധമല്ലെന്നും വംശീയ ഉന്മൂലനമാണെന്നും എഴുത്തുകാരി അരുന്ധതി റോയ് അഭിപ്രായപ്പെട്ടു. പാവപ്പെട്ട മനുഷ്യർ കൊല്ലപ്പെടുകയും സ്‌ത്രീകൾ തെരുവിൽ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. സ്ത്രീകളെ റേപ്പ് ചെയ്യാൻ സ്ത്രീകൾ തന്നെ ആഹ്വാനം ചെയ്യുന്നു. മണിപ്പൂരിൽ, ഹരിയാനയിൽ കലാപത്തീ അടുത്തടുത്ത് വരികയാണ്.  25 വർഷം മുമ്പ് എഴുതിത്തുടങ്ങിയത് മുന്നറിയിപ്പുകളാണ്. ഇപ്പോഴത് തീയായി മാറിയെന്നും അരുന്ധതി റോയി പറഞ്ഞു.

അരുന്ധതി റോയിയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

 

Comments are closed.