സ്ത്രീ സാഹിത്യത്തിലെ പെണ്‍ കരുത്തിനെകുറിച്ച് വാചാലയായി അരുന്ധതി റോയ്
ഗസലുകളുടെ ഈണം ഓരോ കേള്‍വിക്കാരനിലും നിറയ്ക്കുന്ന അതീവ
ശാന്തതയോടെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ പ്രധാന വേദിയില്‍ അരുന്ധതി
റോയ് നിഴലിച്ചു നിന്നു. പെണ്ണെഴുത്തിന്റെ പുതിയ രീതികള്‍ , ഇന്ത്യക്കകത്തും പുറത്തും ഏറ്റവും തീവ്രവും, ഭാവസാന്ദ്രവുമായി അവതരിപ്പിച്ച
വ്യക്തിത്വം. പ്രായം തളര്‍ത്താത്ത മനസ്സില്‍ നിന്നും നിറഞ്ഞൊഴുകുന്ന സാഹിത്യ
സമസ്യ അരുന്ധതി റോയിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്
ഇതൊക്കെ തന്നെ.
മറ്റൊരു വേദിയിലും അനുഭവപ്പെടാത്ത ജനത്തിരക്കാണ്, ഇന്ത്യന്‍
സാഹിത്യത്തില്‍ പെണ്ണെഴുത്തിന്റെ മുഖം ഇത്രമേല്‍ ശോഭനമാക്കിയ
അരുന്ധതിയെ കാത്തുനിന്നത് , കവിയും ഫിലോസഫറുമായ ദിവ്യ ദ്വിവേദി തന്റെ
ആദ്യ വാക്കുകളില്‍ വേദിയില്‍ വച്ച് പറഞ്ഞത് പോലെ തന്നെ ദിവ്യവും
അഭിമാനകാരവുമായ നിമിഷത്തിനു കോഴിക്കോട് കടപ്പുറം സാക്ഷ്യം വഹിച്ചു .
Akh Daleela Wann ( Tell Me The Story) എന്ന കൃതിയെ മുന്‍നിര്‍ത്തി നടത്തിയ സംവാദം
കേവലമൊരു പരിചയത്തിന്റെ രീതികള്‍ ഭേദിച് അവരുടെ രാഷ്ട്രീയത്തേയും
അഭിപ്രായങ്ങളെയും നിരീക്ഷണങ്ങളെയും കുറിച്ചുള്ള ചര്‍ച്ചയായി മാറി .
പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സ്ത്രീകളെ കുറിച്ച്, ജാതിയുടെയും
മതത്തിന്റെയും അതിര്‍ത്തിയില്‍ ഇന്നും ജീവിക്കുന്ന ചില മനുഷ്യ ജന്മങ്ങളെ
ക്കുറിച്ച്, ഇതിനൊക്കെയുമപ്പുറം സ്ത്രീ സാഹിത്യത്തിലെ പെണ്‍ കരുത്തിനെ
കുറിച്ച് അവര്‍ വാചാലയായി. ഹിജഡകളെ കുറിച്ചും തന്റെ രചനകളിലൂടെ
അവര്‍ വ്യാഖ്യാന ഭംഗി പകര്‍ന്നു .
വാക്കുകളിലെ വിനയവും , അവതരണത്തിലെ വ്യത്യസ്തതയും പരിപാടിയെ
ഇത്രമേല്‍ ശ്രദ്ദേയമാക്കിയെങ്കിലും , മാധ്യമങ്ങളുടെയും ചിത്രം പകര്‍ത്താന്‍
വന്നവരുടെയും തള്ളിക്കയറ്റം നേരിയ തോതില്‍സദസിനെ അലോസരപ്പെടുത്തി.
ഒരു വലിയ കയ്യടിയോടെ നിശബ്ദതയുടെ ഓളങ്ങളിലേക്ക് കേള്‍വിക്കാരെ
ചെന്നെത്തിക്കാന്‍ ആ അതുല്യ പ്രതിഭയ്ക് കഴിഞ്ഞു .
അവര്‍ തന്നെ സംവിധാനം ചെയ്ത ഡോക്യൂമെന്ററിയുടെ
ആവിഷ്‌കാരത്തിന്റെ അവസാനത്തില്‍ വേദിയില്‍ അനുഭവപ്പെട്ട ശാന്തത , പിന്നീട്
അവരുടെ ഓരോ വാക്കിനും കാതോര്‍ക്കുമ്പോഴും ശ്രോതാക്കളില്‍ നിറഞ്ഞൊഴുകി
നിന്നിരുന്നു. ഉപഹാരങ്ങളേറ്റുവാങ്ങി വേദി വിട്ടിറങ്ങുമ്പോഴും പറയാന്‍
ബാക്കിയാക്കിയതെന്തോ കാതോര്‍ത്തിരുന്നു ശ്രോതാക്കളുടെ ചെവിയും മനസും.
Comments are closed.