അരുണ്‍ ജയ്റ്റ്‌ലി വീണ്ടും ധനമന്ത്രിയായി ചുമതലയേറ്റു
ദില്ലി: മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം അരുണ്‍ ജയ്റ്റ്‌ലി വീണ്ടും കേന്ദ്ര ധനകാര്യ വകുപ്പ് കേന്ദ്രമന്ത്രിയായി ചുമതലയേറ്റു. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് രാഷ്ട്രപതിയുടെ ഓഫീസ് പുറത്തിറക്കി.
മെയ് 14-ന് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ജയ്റ്റ്‌ലി വിശ്രമത്തിലായിരുന്നു. റെയില്‍വേമന്ത്രി പീയൂഷ് ഗോയലിനായിരുന്നു പകരം ചുമതല നല്‍കിയിരുന്നത്. ശസ്ത്രക്രിയക്ക് ശേഷം പൊതുപരിപാടികള്‍ ഒഴിവാക്കിയ ജയ്റ്റ്‌ലി രാജ്യസഭാ ഉപാദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നു. ഔദ്യോഗിക ചുമതലകളില്‍ നിന്ന് വിട്ടുനിന്നിരുന്നുവെങ്കിലും സമൂഹമാധ്യമങ്ങളില്‍ ജയ്റ്റ്‌ലി സജീവമായിരുന്നു.
ജയ്റ്റിലിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് അദ്ദേഹത്തിന്റെ ഓഫീസ് കെട്ടിടം പുതുക്കിപ്പണിയുകയും അണുവിമുക്തമാക്കുകയും ചെയ്തിരുന്നു.
Comments are closed.